Webdunia - Bharat's app for daily news and videos

Install App

ഒരു അപൂര്‍വ റെക്കോര്‍ഡ് നേട്ടത്തോടെ എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് !

ലോകത്തെ മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യ മൂന്നാമത്

Webdunia
തിങ്കള്‍, 9 ജനുവരി 2017 (16:26 IST)
ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളുടെ പട്ടികയില്‍ എയര്‍ ഇന്ത്യ സ്ഥാനം പിടിച്ചു. ഏറ്റവും മോശം വിമാന സര്‍വ്വീസുകള്‍ നടത്തുന്ന ഇസ്രായേലില്‍ നിന്നുള്ള ഇലാല്‍ എയര്‍ലൈനിനും ഐസ്ലന്‍ഡ് എയറിനും ശേഷം മൂന്നാംസ്ഥാനത്താണ് നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ.
 
അതേസമയം ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഡച്ച്‌ എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ഒന്നാം സ്ഥാനത്തും സ്പെയിനില്‍ നിന്നുളള ഐബീരിയ എയര്‍ലൈന്‍, ജപ്പാന്‍ കമ്പനിയായ ജാല്‍, ഖത്തര്‍ എയര്‍വേയ്സ് എന്നിവ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
 
സര്‍വ്വീസും കാബിനും പരിഗണിക്കാതെ, കൃത്യനിഷ്ഠ എത്രത്തോളം പാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും മോശം വിമാനക്കമ്പനികളെയും ഏറ്റവും മികച്ചതിനെയും തിരഞ്ഞെടുക്കുന്നത്. ജര്‍മ്മന്‍ സര്‍വ്വെ പ്രകാരം 2012ലും മൂന്നാമത്തെ ഏറ്റവും മോശം എയര്‍ലൈനായി തിരഞ്ഞെടുക്കപ്പെട്ടതും എയര്‍ ഇന്ത്യയായിരുന്നു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments