Webdunia - Bharat's app for daily news and videos

Install App

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി

എയര്‍ ഇന്ത്യയുടെ ഉപ കമ്പനിയായ എഐ സാറ്റ്‌സിന്റെ ഗുരുഗ്രാമിലെ ഓഫീസിലാണ് പാര്‍ട്ടി നടന്നത്.

സിആര്‍ രവിചന്ദ്രന്‍
ശനി, 28 ജൂണ്‍ 2025 (15:42 IST)
അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി. ഓഫീസിനുള്ളിലെ പാര്‍ട്ടി ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. എയര്‍ ഇന്ത്യയുടെ ഉപ കമ്പനിയായ എഐ സാറ്റ്‌സിന്റെ ഗുരുഗ്രാമിലെ ഓഫീസിലാണ് പാര്‍ട്ടി നടന്നത്.
 
ജൂണ്‍ 20നാണ് സംഭവം. ലുങ്കി ഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ എയര്‍ ഇന്ത്യ കമ്പനി ജീവനക്കാരെ പുറത്താക്കുകയായിരുന്നു. ജീവനക്കാരുടെ പെരുമാറ്റം കമ്പനിയുടെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പം ആണെന്നും ആഘോഷ പരിപാടി അംഗീകരിക്കില്ലെന്നും എയര്‍ ഇന്ത്യ പറഞ്ഞു.
 
വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വന്‍ വിമര്‍ശനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. 260 പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ പല കുടുംബങ്ങള്‍ക്കും ബന്ധുക്കളുടെ മൃതദേഹം പോലും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനത്തിലെ ആഘോഷം എന്നായിരുന്നു വിമര്‍ശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

തലയുയര്‍ത്തി കോട്ടയം; അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ല

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി

ഇനി പോസ്‌റ്റോഫീസുകളില്‍ ഡിജിറ്റലായി പണം അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ നടപ്പിലാകും

അടുത്ത ലേഖനം
Show comments