Webdunia - Bharat's app for daily news and videos

Install App

നോട്ടു നിരോധനം: കുറച്ചു കാലത്തെ ബുദ്ധിമുട്ട് ജനം സഹിക്കണമെന്ന് ആമിർ ഖാൻ, മോദിയുടെ നടപടി രാജ്യം തിരിച്ചറിയണമെന്ന് ഐശ്വര്യ

കുറച്ചൊക്കെ സഹിക്കുന്നത് നല്ലതാണത്രേ!

Webdunia
ഞായര്‍, 13 നവം‌ബര്‍ 2016 (11:48 IST)
രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ച് ബോളിവുഡ് സുന്ദരി ഐശ്വര്യ റായ്. രാജ്യത്തെ അഴിമതിയും കള്ളപ്പണവും നിരോധിക്കുന്നതിനായി ശക്തമായ നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്ന് ഐശ്വര്യ വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്കായുള്ള ഈ നടപടിയിൽ പൗരനെന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും പൊതുവായ കാഴ്ചപ്പാടിൽ രാജ്യം ഇക്കാര്യം തിരിച്ചറിയണമെന്നും ഐശ്വര്യ വ്യക്തമാക്കി.
 
നോട്ട് നിരോധനത്തെ പിന്തുണച്ച് ബോളിവുഡ് താരം ആമിർ ഖാനും നേരത്തേ രംഗത്തെത്തിയിരുന്നു. നോട്ടു നിരോധനം നടപ്പിലാക്കിയതെങ്കില്‍ കുറച്ച് കാലത്തെ ബുദ്ധിമുട്ട് ജനം സഹിക്കണമെന്നും പുതിയ തീരുമാനത്തില്‍ കേന്ദ്രത്തിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു ആമിർ പറഞ്ഞത്. കള്ളപ്പണം തന്റെ കയ്യില്‍ ഇല്ലെന്നും അതിനാല്‍ ഈ തീരുമാനം തന്നെ ബാധിക്കില്ലെന്നം അമീര്‍ പറഞ്ഞു.
 
കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 1000,500 നോട്ടുകള്‍ നിരോധിച്ച് കൊണ്ട് പ്രധാനമന്ത്രിയാണ് പ്രഖ്‌യാപനം നടത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അസഹിഷ്ണുതാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടിയ ആമിര്‍ കേന്ദ്രത്തിന് പിന്തുണയുമായി എത്തിയത് ശ്രദ്ധേയമാണ്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി ഒന്നു മുതല്‍ യുപിഐയില്‍ ഈ മാറ്റങ്ങള്‍

സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആര്‍എസ്എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമം; കെആര്‍ മീരക്കെതിരെ അബിന്‍ വര്‍ക്കി

രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ

അടുത്ത ലേഖനം
Show comments