കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഇന്ത്യയാകെ അഗ്‌നിബാധയെന്ന് നാസ, തീപിടുത്തം കൂടുതലും കൃഷി മേഖലകളില്‍

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2018 (17:25 IST)
ഇന്ത്യയിലെ മിക്കയിടങ്ങളിലും കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അഗ്നിബാധയുണ്ടായതായി നാസ. ഇത് തെളിയിക്കുന്ന ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിരിക്കുകയാണ്. 
 
ഉത്തരേന്ത്യയിലാണ് കൂടുതലായും അഗ്നിബാധ ഉണ്ടായത്. ഛത്തീസ്ഗഡ്, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അഗ്നിബാധയുണ്ടായതായി ചിത്രങ്ങളില്‍ കാണുന്നു. അതുപോലെ തന്നെ തെക്കേയിന്ത്യയിലും ചിലയിടങ്ങളില്‍ അഗ്നിബാധയുണ്ടായി. 
 
തീപിടുത്തമുണ്ടായ പ്രദേശങ്ങളെ നാസയുടെ ചിത്രങ്ങളില്‍ ചുവപ്പ് അടയാളത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതലായും കൃഷിയിടങ്ങളിലാണ് അഗ്നിബാധയുണ്ടായതെന്നും നാസ ഗവേഷകര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിരീതിയാണ് ഇത്തരം തീപിടുത്തങ്ങളുടെ ഒരു പ്രധാന കാരണമായി നാസ ഗവേഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും നാസ അറിയിക്കുന്നു. 
 
വേനല്‍ക്കാലത്ത് രാജ്യമാകെ ഉണ്ടായിരിക്കുന്ന ഈ അഗ്‌നിബാധ ക്രമാതീതമായി താപനില ഉയരുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments