Webdunia - Bharat's app for daily news and videos

Install App

കൂ​ട്ട​ബ​ലാ​ത്സം​ഗ​വും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ന​ഷ്​​ട​വും തീ​ർ​ത്ത വേ​ദ​നയിൽ ബിൽക്കീസ് ബാനു പറഞ്ഞു - 'മകളെ അഭിഭാഷയാക്കണം'

‘‘ഞാ​നാ​ഗ്ര​ഹി​ക്കു​ന്ന​ത്​ പ്ര​തി​കാ​ര​മ​ല്ല, നീ​തി​യാ​ണ്'' - മനസ്സിൽ ഉള്ളതെല്ലാം പറഞ്ഞ് തീർത്ത് ബിൽക്കീസ് ബാനു

Webdunia
ചൊവ്വ, 9 മെയ് 2017 (09:32 IST)
ബിൽക്കീസ് ബാനു - ഇന്ത്യൻ ജനത മറക്കാൻ ഇടയില്ലാത്ത പേര്. 2002 മാർച്ച് മൂന്നിന് നടന്ന ഗുജറാത്ത് കലാപത്തിൽ ആക്രമിക്കപ്പെടുകയും മറക്കാനാകാത്ത പീഡനാനുഭവങ്ങൾ സമൂഹത്തോട് തുറന്നു പറയുകയും ചെയ്ത പെൺകുട്ടി. കറുത്ത ഓർമകൾ ജീവിതത്തെ ചുഴറ്റിയെറിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ബിൽക്കീസ് ബാനുവിന്റെ ജീവിതം പഴയതു പോലെ ആയിട്ടില്ല.
 
കൂ​ട്ട​ബ​ലാ​ത്സം​ഗ​വും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ തീരാനഷ്ടവും ബിൽക്കീസിന്റെ ജീവിതത്തെ അടിമുടി മാറ്റിയിരുന്നു. മൂത്ത മകളെ നഷ്ടപ്പെട്ട തിരിച്ചറിവിലും ഇളയമകളെ നെഞ്ചോട് ചേർത്തുപിടിച്ച് ഓരോ ദിവസവും തള്ളി നീക്കുമ്പോഴും ബിൽക്കീസിന്റേയും ഭർത്താവ് യാക്കൂബിന്റേയും മനസ്സിൽ ഒന്നേയുള്ളു - നീതി.
 
നീതി ആവശ്യപ്പെട്ട് അവൾ പൊലിസ് സ്റ്റേഷനുകളിലും കോടതി മുറികളിലും കയറിയിറങ്ങി. കേസിലെ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന ആവശ്യം മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. 11 പ്രതികളുടെ ജീവപര്യന്തം മാത്രം ഹൈക്കോടതി ശരിവെച്ചു. ഒടുവിൽ തനിക്ക് നീതി ലഭിച്ചു എന്നായിരുന്നു ബിൽക്കീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.   
 
‘‘ഞാ​നാ​ഗ്ര​ഹി​ക്കു​ന്ന​ത്​ പ്ര​തി​കാ​ര​മ​ല്ല, നീ​തി​യാ​ണ്​’’. വാർത്താ സമ്മേളനത്തിൽ ബിൽക്കീസ് പറഞ്ഞു. തന്റെ ഇളയമകളെ അ​ഭി​ഭാ​ഷ​ക​യാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണി​പ്പോ​ഴ​വ​ർ. ഭ​ർ​ത്താ​വാ​യ യാ​ക്കൂ​ബി​നും ഇ​ള​യ മ​ക​ൾ​ക്കു​മൊ​പ്പ​മാ​യി​രു​ന്നു അ​വ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​ത്. 15 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 25 ത​വ​ണ​യാ​ണ്​ ബി​ൽ​ക്കീ​സും ഭ​ർ​ത്താ​വും അ​ഞ്ചു​ മ​ക്ക​ളും അ​ട​ങ്ങു​ന്ന ഈ ​കു​ടും​ബ​ത്തി​ന്​ വീ​ട്​ മാ​റേ​ണ്ടി​വ​ന്ന​ത്. ഇടക്കിടെ പരോളിൽ ഇറങ്ങുന്നവരുടെ ഭീഷണിയായിരുന്നു കാരണം. 
 
‘‘ഞാ​ൻ ഇ​പ്പോ​ൾ സ​ന്തോ​ഷ​വ​തി​യാ​ണ്. ബോം​ബെ ഹൈ​കോ​ട​തി​യു​ടെ വി​ധി വ​ള​രെ ന​ല്ല​താ​യി തോ​ന്നി. സം​ഭ​വ​ത്തി​ൽ ഉ​ൾ​​പ്പെ​ട്ട പൊ​ലീ​സു​കാ​രും ഡോ​ക്​​ട​ർ​മാ​രും ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. ഇ​ള​യ മ​ക​​ളെ ഒ​രു അ​ഭി​ഭാ​ഷ​ക​യാ​ക്കണമെന്നതാണ്​ ആ​ഗ്രഹം. മ​ക്ക​ൾ​ക്കെ​ല്ലാ​വർക്കും വേ​ണ്ട വി​ദ്യാ​ഭ്യാ​സം ന​ൽ​കി ജീ​വി​ത​ത്തി​​ന്​ പു​തി​യ പാ​ത ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​ലാ​യി​രി​ക്കും ഇ​നി എ​​​ന്റെ ശ്ര​ദ്ധ’’- ബി​ൽ​ക്കീ​സ്​ പ​റ​ഞ്ഞു.   
 
2002 ൽ നടന്ന ഗുജറാത്ത് ഗോദ്ര കലാപത്തിന് ശേഷം നടന്ന അക്രമ സംഭവങ്ങളിലാണ് ബില്‍ക്കിസ് ബാനു ബലാത്സംഗം ചെയ്യപ്പെട്ടത്. അന്ന് അവൾക്ക് 19 വയസ്സ്. അഞ്ചു മാസം ഗർഭിണിയുമായിരുന്നു. കലാപത്തിനിടെ ബിൽക്കീസ് ഉൾപ്പെടെ 17 പേർ ആക്രമികളിൽ നിന്നും രക്ഷപെട്ട് ട്രക്കിൽ അഭയം പ്രാപിക്കുകയായിരുന്നു. ദൊഹാദ് ജില്ലയിലേക്കായിരുന്നു അവരുടെ യാത്ര. 
 
എന്നാൽ യാത്രാമദ്ധ്യേ ആയുധധാരികളായ ആൾക്കുട്ടം ട്രക്ക് തടയുകയും കൂടെയുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. അന്നത്തെ ദിവസത്തെ കുറിച്ച് ബിൽക്കീസ് തന്നെ പറയുകയുണ്ടായി. ' എന്റെ കുടുംബത്തിലെ നാലു പുരുഷൻമാരും അതിക്രൂരമായിട്ടാണ് കൊല്ലപ്പെട്ടത്. സ്ത്രീകൾ വിവസ്ത്രയാക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. എന്റെ ഉമ്മയെ എന്റെ മുന്നിൽ വെച്ച് തന്നെ ക്രൂരമായി കൊന്നു. മൂന്ന് വയസ്സുള്ള എന്റെ കുഞ്ഞിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. ആ കുഞ്ഞു ശിരസ് കല്ലിൽ തട്ടി ചിതറിയപ്പോൾ തകർന്നത് എന്റെ ഹൃദയമാണ്'. - ബിൽക്കീസ് പറയുന്നു.
 
'ക്രൂരമായ ബലാത്സംഗത്തിന് അവരെന്നെ ഇടയാക്കി. അവിടെ ഉണ്ടായിരുന്നവർ ഓരോരുത്തരും എന്റെ ശരീരം ഉപയോഗിച്ചു. അവരുടെ കാലുകൾ എന്റെ വയറ്റിൽ അമർന്നിരിക്കുകയായിരുന്നു. ക്രൂരമായ പീഡനം നടക്കുമ്പോൾ താൻ അഞ്ചു മാസം ഗർഭിണിയാണെന്ന് പറയാൻ കഴിഞ്ഞില്ല. മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ച് പോയ താൻ ഒരു കുന്നിൻ മുകളിൽ കിടന്നത് ഒന്നര ദിവസമായിരുന്നുവെന്ന് ബിൽക്കീസ് പിന്നീട് വ്യക്തമാക്കി.
 
ആക്രമണം കഴിഞ്ഞപ്പോൾ എനിക്ക് ബോധം വരികയും മരിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ അതിന് കഴിഞ്ഞില്ല. ക്രൂരമായ ബലാത്സംഗത്തിന് ശേഷം ദണ്ഡുകൊ‌ണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. മരിച്ചെന്ന് കരുതിയാണ് ആക്രമികൾ ബിൽക്കീസിനെ അടുത്തുള്ള കുറ്റി‌ക്കാട്ടിൽ ഉപേക്ഷിച്ചതെന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രക്ഷപെട്ടപ്പോൾ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങി. അവർ ഭീഷണി മുഴക്കി. കേസ് നൽകിയപ്പോൾ കുടുംബത്തിന് നെരെ ഭീഷണിയുണ്ടായി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments