Webdunia - Bharat's app for daily news and videos

Install App

'ഇത്രയും ക്രൗഡിനെ മുൻപ് കണ്ടിട്ടില്ല' - കൊച്ചിയിലെ മഞ്ഞക്കടൽ കണ്ട് അന്തംവിട്ട് താരങ്ങൾ!

മഞ്ഞക്കടലിൽ മുങ്ങി താരങ്ങൾ!

Webdunia
ശനി, 18 നവം‌ബര്‍ 2017 (11:09 IST)
കാത്തിരുപ്പുകൾക്കൊടുവിൽ ഐ എസ് എല്ലിന് കൊച്ചിയില്‍ കിക്കോഫ്. താരത്തിളക്കത്തിൽ നിറഞ്ഞായിരുന്നു കൊച്ചിയിലെ ഉദ്ഘാടന ചടങ്ങ്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫുമായിരുന്നു ചടങ്ങിലെ മുഖ്യാകര്‍ഷണം.
 
മമ്മൂട്ടിയും കത്രീന കൈഫും സല്‍മാന്‍ ഖാനും സച്ചിനും ഒരേ വേദിയില്‍ ഒന്നിച്ച്  ഐഎസ്എല്‍ വേദിയില്‍ എത്തിയത് ഒരു അപൂര്‍വ്വ കാഴ്ചയായിരുന്നു. വേദിയില്‍ നൃത്തച്ചുവടുകളുമായി കത്രീനയും സല്‍മാനും നിറഞ്ഞു നിന്നപ്പോള്‍ ആരാധകരെ കൈയ്യിലെടുത്ത് മമ്മൂട്ടിയും സച്ചിനുമെത്തി.
 
മലയാളത്തില്‍ നമസ്‌കാരം പറഞ്ഞായിരുന്നു സച്ചിന്‍ ആരാധകരെ കയ്യിലെടുത്തത്. ഇംഗ്ലീഷിലായിരുന്നു മമ്മൂട്ടി സംസാരിച്ചത്. അതേസമയം, 'ഇത്രയും വലിയ ക്രൗഡിനെ ഞാന്‍ കണ്ടിട്ടില്ലെന്നായിരുന്നു' സല്‍മാന്റെ വാക്കുകള്‍. 
 
മൈതാന മധ്യത്ത് ഒരുക്കിയ വേദിയിലേക്ക് സല്‍മാന്‍ എത്തിയത് സൈക്കിളിലാണ്. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രമോ പാട്ടിന്റെ അകമ്പടിയോടെ സച്ചിന്‍ തെണ്ടുല്‍ക്കറും ടീം ക്യാപ്റ്റായ സന്ദേശ് ജിങ്കനും വേദിയിലെത്തി. തുടര്‍ന്ന് മമ്മൂട്ടി കൂടിയെത്തിയപ്പോള്‍ ആരാധകര്‍ക്ക് ആവേശം നിറഞ്ഞു.
 
അക്ഷരാർത്ഥത്തിൽ കൊച്ചിയിലെ മഞ്ഞക്കടൽ കണ്ട് ബോളിവുഡ് താരങ്ങൾ അന്തംവിട്ടുവെന്ന് തന്നെ പറയാം. നിലയ്ക്കാത്ത കരഘോഷത്തോടെയായിരുന്നു ആരാധകർ താരങ്ങളെ വരവേറ്റത്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments