Webdunia - Bharat's app for daily news and videos

Install App

അമലാ പോള്‍ വിവാഹമോചനത്തിനൊരുങ്ങുന്നു; താരത്തിന് തമിഴകത്തെ ഒരു സൂപ്പര്‍ താരവുമായി ബന്ധമുണ്ടെന്ന് ഗോസിപ്പ്

അമലയും വിജയും പിരിയുന്നതായി തമിഴ്‌ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു

Webdunia
ശനി, 23 ജൂലൈ 2016 (16:16 IST)
സിനിമാ ലോകത്തു നിന്നും മറ്റൊരു വിവാഹമോചന വാര്‍ത്തകൂടി. അമലാ പോളും എഎല്‍ വിജയും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയും ഐബി ടൈംസും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇരുവരും ഉടന്‍ തന്നെ വിവാഹമോചനത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന.

അമലയും വിജയും പിരിയുന്നതായി തമിഴ്‌ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ മാധ്യമങ്ങള്‍ താര ജോഡികളുടെ ബന്ധത്തില്‍ വിള്ളല്‍ വന്നുവെന്ന് വ്യക്തമാക്കിയത്. വിവാഹ ജീവിതത്തിലെ ചില പൊരുത്തക്കേടുകളാണ് ദമ്പതികള്‍ വേര്‍പിരിയാന്‍ കാരണമെന്നാണ് വിവരം. ഒരുമിച്ച് നീങ്ങാനാത്ത തരത്തില്‍ ഇരുവര്‍ക്കുമിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പിരിയാന്‍ തീരുമാനിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സമീപകാലത്തായി അമലാ പോളും വിജയ്‌യും പൊതുചടങ്ങുകളിലോ അവാര്‍ഡ് നിശകളിലോ ഒരുമിച്ച് എത്താറില്ലായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ തകര്‍ച്ചയുള്ളതായി തമിഴ് മാധ്യമങ്ങള്‍ വ്യക്തമാക്കിയത്. ഇരുവരെയും സംബന്ധിച്ച് നിരവധി ഗോസിപ്പുകള്‍ ഇറങ്ങുന്നുണ്ട്. അമലയ്‌ക്ക് തമിഴകത്തെ ഒരു സൂപ്പര്‍ താരവുമായി അകമഴിഞ്ഞ ബന്ധമുണ്ടെന്നും ഇതാണ് വിവാഹ മോചനത്തിലേക്ക് വഴിവെക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.  

എഎല്‍ വിജയ് വിക്രമിനെ നായകനാക്കി ഒരുക്കി ദൈവത്തിരുമകള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അമലയും വിജയ്‌യും പ്രണയത്തിലാകുന്നത്. 2014ല്‍ കേരളത്തില്‍ വച്ച് ക്രിസ്തീയ രീതിയിലും തമിഴ്‌നാട്ടില്‍ വച്ച് ഹിന്ദു ആചാരപ്രകാരവും അമലയും വിജയ്‌യും വിവാഹിതരായത്. 2014 ജൂണ്‍ പന്ത്രണ്ടിനായിരുന്നു വിവാഹം.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്ധ്രപ്രദേശ് ഗവര്‍ണര്‍ക്ക് നാക്കുപിഴ! മുഖ്യമന്ത്രിയെ സംബോധന ചെയ്തത് 'നരേന്ദ്ര ചന്ദ്രബാബു നായിഡു'വെന്ന്

യുദ്ധം അവസാനിപ്പിക്കാന്‍ തടവുകാരെ കൈമാറാന്‍ തയ്യാറാണെന്ന് വ്‌ളാദിമിര്‍ സെലന്‍സ്‌കി

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം: സ്ഥലത്തെത്തിയ എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും

അടുത്ത ലേഖനം
Show comments