Webdunia - Bharat's app for daily news and videos

Install App

56 ഒഴിഞ്ഞ പേജുകൾ! നരേന്ദ്രമോദിയെ കളിയാക്കി ആമസോണിൽ വ്യാജപുസ്‌തകം

Webdunia
വ്യാഴം, 27 മെയ് 2021 (14:53 IST)
ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിൽ ഈയിടെ പ്രത്യ്സ്കഹപ്പെട്ട ഒരു പുസ്‌തകമാണ് സമൂഹമാധ്യമങ്ങളിൽ താരം. പ്രധാനമന്ത്രിയുടെ മുഖമടങ്ങിയ പുറംചട്ടയോട് കൂടി വിൽപ്പനക്കെതിയ മാസ്റ്റർസ്ട്രോക്ക്: 420 സീക്രട്സ് ദാറ്റ് ഹെല്പ്ഡ് പിഎം ഇൻ ഇന്ത്യാസ് എംപ്ലോയ്‌മെന്റ് ഗ്രോത്ത് (MASTERSTROKE: 420 secrets that helped PM in India’s employment growth) എന്ന പുസ്‌തകമാണ് സംസാരവിഷയം ആയിരിക്കുന്നത്.
 
56 പേജുള്ള പുസ്തകത്തിന് 56 രൂപയാണ് വില. എന്നാൽ പുസ്തകം തുറന്ന് നോക്കിയാലോ, 56 പേജിലും യാതൊന്നും തന്നെ എഴുതിയിട്ടില്ല. തൊഴിൽ ലഭിക്കാൻ മോദി ഗവണ്മെന്റ് ഒന്നും ചെയ്‌തിലെന്ന് പറയാതെ പറയുകയാണ് ഈ 56 പേജുകളിൽ. ബേറോസ്‌ഗാർ ഭക്ത് എന്ന ആളാണ് പുസ്തകം എഴുതിയിരുന്നത്. എന്നാണ് പുസ്‌തകത്തിൽ കുറിച്ചിട്ടുള്ളത്. ഈ വാക്കിന്റെ ഹിന്ദിയിലുള്ള അർഥം ജോലിയില്ലാത്ത ഭക്തൻ എന്നാണ്.
 
ഇന്ത്യയ്ക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ മോദിജി എന്താണ് ചെ‌യ്‌തത്. കോവിഡ്-19നെതിരായ യുദ്ധത്തിൽ മഹത്വവത്കരിക്കാനും സമൃദ്ധിയുടെ പാതയിലൂടെ നടക്കാനും ഒരു മഹാനായ നേതാവ് സമരം ചെയ്യുന്ന ഒരു ജനതയെ എങ്ങനെ സഹായിച്ചു? ഇന്ത്യൻ പൗരന്മാർക്കിടയിൽ തൊഴിൽ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി എന്തെല്ലാം ചെയ്‌തു എന്നീ കാര്യങ്ങളെല്ലാം പുസ്‌തകത്തിലുണ്ട് എന്നാണ് പുസ്‌തകത്തെ പറ്റി ആമസോണിലുള്ള വിവരണം.
 
വ്യാജപുസ്‌തകത്തിന്റെ സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതിനെ തുടർന്ന് ആമസോൺ പുസ്തകം വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ചു. സ്വന്തം പുസ്തകം പബ്ലിഷ് ചെയ്യാവുന്ന ആമസോണിലെ ഫീച്ചർ ദുരുപയോഗം ചെയ്താണ് ഈ വ്യാജപുസ്തകം വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments