Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാന്‍ അമേരിക്കയെ ഭയപ്പെടുത്തുന്നു, ലക്ഷ്യം ലോകത്തിലെ ശക്തനായ നേതാവിന്റെ പ്രീതി പിടിച്ചു പറ്റാന്‍! - നീക്കത്തിന് പിന്നില്‍ ഒരു ലക്ഷ്യം മാത്രം

പാകിസ്ഥാന്‍ അമേരിക്കയെ ഭയപ്പെടുത്തുന്നൊ ?; നീക്കത്തിന് പിന്നില്‍ ഒരു ലക്ഷ്യം മാത്രം!

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2016 (14:24 IST)
ഇന്ത്യക്ക് അനുകൂലമായി സംസാരിക്കുന്ന അമേരിക്കയ്‌ക്കെതിരെ പാകിസ്ഥാന്‍. കശ്‌മീര്‍ പ്രശ്‌നത്തെക്കുറിച്ചും ഇന്ത്യയേയും കുറിച്ച് പാകിസ്ഥാന്‍ നല്‍കുന്ന വിവരങ്ങള്‍ പരിഗണിക്കാന്‍ ഒരുക്കമല്ലെങ്കില്‍ ചൈനയുടെയും റഷ്യയുടെയും ഭാഗത്തേക്ക് മാറുമെന്നാണ് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അമേരിക്കയ്‌ക്ക് അധികാരം നഷ്‌ടപ്പെടുകയാണ്. ലോക ശക്തിയായി തുടരാനുള്ള സാധ്യത യു എസിന് ഇല്ലാതായി കൊണ്ടിരിക്കുകയാണ്. മോസ്കോയും ഇസ്ലാമാബാദും തമ്മിൽ നല്ലരീതിയിലുള്ള ബന്ധമാണ് തുടരുന്നത്. പാക് കാഴ്‌ചപ്പാടുകൾ യു.എസ് പരിഗണിക്കില്ലെങ്കിൽ റഷ്യയുടെ ഭാഗത്തേക്ക് പാകിസ്ഥാന്‍ മാറാന്‍ ഒരുക്കമാണെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രതിനിധി വ്യക്തമാക്കി.

റഷ്യ ആയുധങ്ങള്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രാദേശിക ബന്ധങ്ങളിലുള്ള മാറ്റങ്ങൾ യുഎസ് ശ്രദ്ധിക്കണം. ബരാക് ഒബാമ ഭരണത്തിൽ അമേരിക്കയ്‌ക്ക് പാകിസ്ഥാനോടും അഫ്‌ഗാനോടുമുള്ള വിദേശ നയങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നും യു.എസിൽ എത്തിയ പാക് പ്രതിനിധികള്‍ വ്യക്തമാക്കി.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍ ഇപ്പോള്‍.  റഷ്യയുമായി ചേര്‍ന്ന് വ്യോമാഭ്യാസം നടത്താന്‍ പാകിസ്ഥാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെ അമേരിക്ക ഇന്ത്യയോട് കൂടുതല്‍ അടുക്കുന്നതാണ് പാകിസ്ഥാനെ ഈ നീക്കങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു

നാണക്കേടില്‍ ഇടത് പാര്‍ട്ടികള്‍; ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ടുപോലും കിട്ടിയില്ല

വരന് മോശം സിബില്‍ സ്‌കോര്‍; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിനെ കുടുംബം

അമേരിക്കയില്‍ 487 ഇന്ത്യന്‍ പൗരന്മാര്‍ കൂടി നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം

അടുത്ത ലേഖനം
Show comments