Webdunia - Bharat's app for daily news and videos

Install App

പന്നിപ്പനി; ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Webdunia
വ്യാഴം, 17 ജനുവരി 2019 (07:42 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്ക് പന്നിപ്പനി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അമിത് ഷാ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചികിത്സയ്‌ക്കായി അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
തനിക്ക് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചുവെന്നും എത്രയും വേഗം തന്നെ സുഖം പ്രാപിക്കുമെന്നാണ് കുരുതുന്നതെന്നും അദ്ദേഹം ട്വിറ്റർ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ഷായുടെ രോഗവിവരം പുറത്തായതിന് പിന്നാലെ സ്ഥിരീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും രംഗത്തെത്തി.
 
നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസം എന്നിവ ബാധിച്ചതിനാലാണ് ബിജെപി അധ്യക്ഷനെ ആശുപത്രിയിലെത്തിച്ചതെന്നാണ് സൂചന. എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം അമിത് ഷായുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

അടുത്ത ലേഖനം
Show comments