Webdunia - Bharat's app for daily news and videos

Install App

കുമ്മനം രാജശേഖരനെതിരെ ബിജെപി കോർ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം; കേരളത്തിലെ ബിജെപിയുടെ മേൽനോട്ടം ഇനിമുതല്‍ അമിത്ഷായ്ക്ക്

ബിജെപി കേരളഘടകത്തിന്റെ മേൽനോട്ടം ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ നേരിട്ട് വഹിക്കും.

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (10:21 IST)
ബിജെപി കേരളഘടകത്തിന്റെ മേൽനോട്ടം ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ നേരിട്ട് വഹിക്കും.  ഡല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകങ്ങളിലെ പ്രധാന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കൂടാതെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രവ‍ർത്തനങ്ങൾ ഏകോപിപ്പിക്കാനായി ജനറൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരവും പ്രവർത്തന സ്വാതന്ത്രവും നല്‍കുന്ന കാര്യവും തീരുമാനിച്ചു.
 
കേരളത്തിലെ ബിജെപി കോർ കമ്മിറ്റിയുമായി കൂടി ആലോചിക്കാതെയാണ് കുമ്മനം രാജശേഖരൻ ഏകപക്ഷീയമായി കാര്യങ്ങൾ തിരുമാനിക്കുന്നതെന്ന വിമർശനത്തെ തുടര്‍ന്നാണ് ഈ പുതിയ തീരുമാനം. മുതിർന്ന ആർഎസ്എസ് പ്രവർത്തകരെ മാത്രം വിശ്വാസത്തിലെടുത്തു കൊണ്ടാണ് കുമ്മനം പല പ്രവർത്തനങ്ങളും നടത്തുന്നതെന്നും വിമർശനം ഉയര്‍ന്നിരുന്നു.
 
ബിജെപി ദുർബലമായ സംസ്ഥാനങ്ങളിലുള്ള നേതാക്കളുമായും അമിത് ഷാ പ്രത്യേകം ചർച്ച നടത്തി. കെ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, എം ടി രമേശ് എന്നീ ജനറൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാനും തീരുമാനിച്ചു. ഇതുമൂലം സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ദേശീയ അദ്ധ്യക്ഷനുമായി നേരിട്ട് ചർച്ച ചെയ്യാൻ ഇവര്‍ക്ക് അവസരമുണ്ടാകും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: നേരിയ ശമനം, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും

Kavya Madhavan's father passes away: നടി കാവ്യ മാധവന്റെ അച്ഛന്‍ അന്തരിച്ചു

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

അടുത്ത ലേഖനം
Show comments