Webdunia - Bharat's app for daily news and videos

Install App

അമേരിക്കന്‍ തെരഞ്ഞെടുപ്പിന് വിരാമം; ഒബാമയെപ്പോലെ ഡൊണാള്‍ഡ് ട്രംപും മോദിയുടെ മിത്രമാകുമോ ? പ്രതീക്ഷയോടെ ഇന്ത്യന്‍ ജനത

അമേരിക്കയുടെ 45–മത് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ്

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (15:39 IST)
പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് അമേരിക്കയുടെ 45–മത് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ജയിക്കാന്‍ ആവശ്യമായ മാന്ത്രിക സംഖ്യയായ 270 മറികടന്നതോടെ എഴുപതുകാരനായ ട്രംപ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പക്ഷത്തെ എതിർ സ്‌ഥാനാർഥി ഹിലാരി ക്ലിന്റണ് 218 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടിയത്. മുപ്പതോളം സംസ്‌ഥാനങ്ങൾ ട്രംപിനെ പിന്തുണച്ചപ്പോൾ 20 സംസ്‌ഥാനങ്ങൾ മാത്രമാണ് ഹിലാരിക്കൊപ്പം നിന്നത്.

ലോകജനത ഉറ്റുനോക്കിയിരുന്ന ഈ തെരഞ്ഞടുപ്പിനെ ഇന്ത്യയും അതേ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയുടെ ഭാവി കൂടി മനസ്സില്‍ വച്ച് പ്രധാനമായും നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന നയത്തിനുകൂടിയുള്ള പിന്തുണ പ്രതീക്ഷിച്ചാണ് തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നരേന്ദ്ര മോദി ക്ലിന്റണ്‍ കുടുംബത്തെ കണ്ടത്. അതുപോലെ അമേരിക്കയില്‍ പുതിയതായി അധികാരമേല്‍ക്കുന്ന സര്‍ക്കാരുമായും ഇതേ തരത്തിലുള്ള അടുപ്പം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്. ഭീകരകേന്ദ്രങ്ങളെ അതിര്‍ത്തി കടന്നുപോലും ആക്രമിക്കാം എന്ന അമേരിക്കന്‍ നയം ഇനിയും തുടരുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.  

തെക്കൻ ചൈന കടലിലെ ചൈനീസ് കടന്നുകയറ്റവും അമേരിക്കയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇവിടുത്തെ ചൈനീസ് മുന്നേറ്റം തടയുന്നതിനായി അമേരിക്കയ്ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ശക്തരായ ഏക പങ്കാളി ഇന്ത്യയാണ്. അതേസമയം അരുണാചൽ പ്രദേശിലും ലഡാക്കിലുമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍  ചൈന നടത്തുന്ന കടന്നുകയറ്റങ്ങളിൽ ഇന്ത്യയ്ക്കും ആശങ്കയുണ്ട്. കൂടാതെ പാകിസ്ഥാനുമൊത്ത് ചൈനയുടെ വ്യാപാര ഇടനാഴി നിർമാണവും പാകിസ്ഥാന് ലഭിക്കുന്ന ആയുധങ്ങളിൽ 63 ശതമാനവും ചൈനയിൽ നിന്നാണെന്നുള്ളതും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ‌ അമേരിക്ക പോലുള്ള ഒരു വൻശക്തിയുടെ പിന്തുണയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

ആയുധക്കച്ചവടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി അമേരിക്കയാണ്. അതുപോലെ മറ്റ് പല വ്യാപാര ഇടപാടുകളിലും യുഎസ് തന്നെയാണ് മുന്‍‌നിരയില്‍. 2020ഓടെ ഇന്ത്യ- യുഎസ് വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു ഒബാമ- മോദി കൂടിക്കാഴ്ചയിൽ തീരുമാനിച്ചത്. സൈനിക സഹകരണത്തിലേക്ക് നീങ്ങി കഴിഞ്ഞ ഇന്ത്യ അമേരിക്ക ബന്ധത്തില്‍ ഒരു പൊളിച്ചെഴുത്തിന് സാധ്യതയില്ല. എന്നാല്‍ ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വത്തിനായി ശക്തമായ പിന്തുണയും ഐക്യരാഷ്ട്രസഭയിലെ പരിഷ്ക്കരണ നടപടികള്‍ക്ക് തുടക്കവുമാണ് പുതിയ പ്രസിഡന്റിന്റെ കാലഘട്ടത്തില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്.

മാളവിക ചന്ദനക്കാവ്

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച മൂവാറ്റുപുഴ സ്വദേശി മരിച്ചു; കേരളത്തിലെ ആദ്യത്തെ മരണമോ?

ചെക്ക് പോസ്റ്റ് കടക്കാൻ കൈക്കൂലി : മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്.

സ്യൂട്ട്‌കേസ് നദിയില്‍ വലിച്ചെറിയാന്‍ ശ്രമിച്ച രണ്ട് സ്ത്രീകളെ കൊല്‍ക്കത്തയില്‍ നാട്ടുകാര്‍ തടഞ്ഞു, ഉള്ളില്‍ മൃതദേഹം കണ്ടെത്തി

കാട്ടുപന്നിയെയാണ് വെടിവച്ചതെങ്കിലും രണ്ടര ലക്ഷത്തിൻ്റെ നഷ്ടമുണ്ടായത് കെ.എസ്.ഇ.ബിക്ക്

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്: ഫര്‍സാനയുടെ കൊലപാതകത്തില്‍ അഫാന്റെ മൊഴി

അടുത്ത ലേഖനം
Show comments