Webdunia - Bharat's app for daily news and videos

Install App

അനുരാഗ് ഠാക്കൂർ ബിസിസിഐ പ്രസിഡന്റായി റെക്കോര്‍ഡിട്ടു; എന്താണ് ആ റെക്കോര്‍ഡ് എന്ന് അറിയാമോ ?

ബിസിസിഐയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി

Webdunia
ഞായര്‍, 22 മെയ് 2016 (11:53 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി അനുരാഗ് ഠാക്കുറിനെ തെരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് സ്ഥാനമൊഴിഞ്ഞ ശശാങ്ക് മനോഹറിന്റെ പിൻഗാമിയായിട്ട് നാല്‍പ്പത്തിനാലുകാരനായ അനുരാഗിനെ തെരഞ്ഞെടുത്തത്. ബിസിസിഐയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി. നിലവില്‍ ബിസിസിഐ സെക്രട്ടറിയായിരുന്നു ഠാക്കൂര്‍.

ആസാം, ബംഗാൾ, ത്രിപുര, ജാർഖണ്ഡ്, ദേശീയ ക്രിക്കറ്റ് ക്ലബ്ബ് എന്നിവയുടെ പിന്തുണയോടെയാണ് താക്കൂർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കിഴക്കൻ സോണിലുള്ള ആറ് ക്ളബ്ബുകളുടേയും പിന്തുണ ഠാക്കൂറിനായിരുന്നു.
ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍നിന്നുള്ള ബിജെപി എംപി കൂടിയാണ് അനുരാഗ് ഠാക്കൂര്‍. അനുരാഗ് മാത്രമായിരുന്നു പ്രസിഡന്റ് പദവിയിലേക്കു മല്‍സരരംഗത്തുണ്ടായിരുന്നത്.

അനുരാഗ് പ്രസിഡന്റായപ്പോള്‍ ഒഴിവുവന്ന സെക്രട്ടറി പദവിയിലേക്കു മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ഷിര്‍ക്കെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ക്രിക്കറ്റ് ഭരണസമിതി ഉടച്ചുവാർക്കാനുള്ള ജസ്റ്റിസ് ലോധ സമിതിയുടെ ശുപാർശകൾ സുപ്രീംകോടതിയിൽ ബിസിസിഐയ്ക്കു തലവേദന സൃഷ്ടിക്കുന്ന വേളയിൽ ഏറ്റെടുക്കുന്ന പ്രസിഡന്റ് പദവി അനുരാഗിന് എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി ചെയ്ത് തളർന്നാൽ സൗജന്യമദ്യം, കുടിച്ചത് ഓവറായാൽ ഹാങ്ങോവർ ലീവ്, യുവാക്കളെ ആകർഷിക്കാൻ വാഗ്ദാനവുമായി ടെക് കമ്പനി

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ

ഈ വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു: 3 വിദ്യാർഥികൾക്കെതിരെ കേസ്

സാമ്പത്തിക വർഷാന്ത്യം മാർച്ച് 31ന് റംസാൻ അവധിയില്ല, ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആർബിഐ

അടുത്ത ലേഖനം
Show comments