Webdunia - Bharat's app for daily news and videos

Install App

പകരത്തിന് പകരം; ഇന്ത്യന്‍ സൈനികന്റെ തലയറുത്ത പാക് ഭീകരനെ വധിച്ചു

Webdunia
വെള്ളി, 17 ജൂലൈ 2015 (18:44 IST)
ഇന്ത്യന്‍ സൈനികന്റെ തലയറുത്ത പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. ലഷ്‌കറെ തയിബയുടെ ഡിവിഷനല്‍ കമാന്‍ഡറായ അന്‍വര്‍ ഫായിസിനെയാണ് സുരക്ഷാ സേന വധിച്ചത്. തിങ്കളാഴ്ച ജമ്മു കശ്മീരിലെ രജൗറിയില്‍ വച്ച്  ബിഎസ് എഫും സൈന്യവും നടത്തിയ സംയുക്തനീക്കത്തിലാണ് ഇയാളെ വധിച്ചത്.

2013 ജനുവരി എട്ടിനാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത് .ലാന്‍സ് നായിക് ഹോംരാജിനെയാണ് ഫായിസ് കൊലപ്പെടുത്തിയ ശേഷം തലയറുത്തു മാറ്റുകയായിരുന്നു. ഇതുകൂടാ‍തെ തലയറുക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തിരുന്നു.

എ.കെ-47 റൈഫിളുകള്‍, ഇന്ത്യയുടെയും പാകിസ്ഥാന്റെയും കറന്‍സികള്‍, കുഴിബോംബുകള്‍‍, വയര്‍ കട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പാക് നിയന്ത്രണരേഖയോട് ചേര്‍ന്ന് പട്രോളിംഗ് നടത്തുമ്പോഴാണ് ഹേംരാജ് കൊല്ലപ്പെടുന്നത്. ഹേംരാജിനോടൊപ്പം സുധാകര്‍ സിംഗ് എന്ന സൈനികനും കൊല്ലപ്പെട്ടിരുന്നു. സുധാകര്‍ സിംഗിന്റെ മൃതദേഹം വികൃതമാക്കിയിരുന്നു. സംഭവം ഇന്ത്യ-പാക് നയതന്ത്ര ബന്ധങ്ങളെ മോശമായി ബാധിച്ചിരുന്നു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

Show comments