Webdunia - Bharat's app for daily news and videos

Install App

അഴിമതിയുടെ കാര്യത്തിൽ മോദി മൻമോഹൻ സിംഗിനെപ്പോലെ, ജനങ്ങളെ ശത്രുക്കളാക്കി മാറ്റി: കേജരിവാൾ

ഇന്നലെ രണ്ട് വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമയി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്ത്. ഭരിച്ച രണ്ട് വർഷം കൊണ്ട് എല്ലാ ജനവിഭാഗങ്ങളെയും തങ്ങളുടെ ശത്രുക്കളായി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെ

Webdunia
വെള്ളി, 27 മെയ് 2016 (12:36 IST)
ഇന്നലെ രണ്ട് വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമയി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്ത്. ഭരിച്ച രണ്ട് വർഷം കൊണ്ട് എല്ലാ ജനവിഭാഗങ്ങളെയും തങ്ങളുടെ ശത്രുക്കളായി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്നും കേജരിവാൾ പറഞ്ഞു.
 
അഴിമതിരഹിത ഭരണം എന്നതായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ വ്യാപം, ഡി ഡി സി എ തുടങ്ങിയ നിരവധി അഴിമതിക്കേസുകളിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് മൗനം പാലിച്ചത് പോലെ തന്നെയാണ് മോദിയും ചെയ്യുന്നത്. ദളിതർക്ക് വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത മോദി, രോഹിത് വെമുലയുടെ മരണത്തിൽ മൗനം പാലിക്കുന്നുവെന്നും  കേജരിവാൾ പറഞ്ഞു.
 
തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾക്കെല്ലാം വിപരീതമാണ് മോദി സർക്കാർ ചെയ്യുന്നത്. രണ്ടുവർഷം മുൻപ് കർഷകർക്ക് 50 ശതമാനം ലാഭം ഉറപ്പുവരുത്തുമെന്നു പറഞ്ഞു. രാജ്യത്ത് എല്ലാവരും അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്നു പ്രധാനമന്ത്രി മനസിലാക്കണമെന്നും കേജ്‍രിവാൾ വ്യക്തമാക്കി.

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ഉദ്യോഗസ്ഥന് ശാരീരികാസ്വാസ്ഥ്യം

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ

ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ വേണ്ട: ഹൈക്കോടതി

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 68 കാരൻ അറസ്റ്റിൽ

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്

അടുത്ത ലേഖനം
Show comments