Webdunia - Bharat's app for daily news and videos

Install App

അര്‍ണബിന്റെ പുതിയ ചാനലിന് പിന്നില്‍ രാജീവ് ചന്ദ്രശേഖര്‍; ലക്ഷ്യം ബിജെപി ആശയങ്ങള്‍ പ്രചരിപ്പിക്കുക - ഏഷ്യാനെറ്റിന്റെ മുഖം മാറുന്നു!

അര്‍ണബ് ബിജെപിയുടെ വലയില്‍; പുതിയ ചാനലിന് പിന്നില്‍ രാജീവ് ചന്ദ്രശേഖര്‍ - റിപ്പോര്‍ട്ടുകള്‍ പുറത്ത്!

Webdunia
ബുധന്‍, 2 നവം‌ബര്‍ 2016 (18:09 IST)
ഉന്നത രാഷ്‌ട്രീയ നേതാക്കളില്‍ പോലും കാണാന്‍ സാധിക്കാത്ത കടുത്ത പാകിസ്ഥാന്‍ വിരുദ്ധമനോഭാവമാണ് ടൈംസ് നൗ ന്യൂസ് ചാനലില്‍നിന്ന് രാജിവെച്ച അര്‍ണബ് ഗോസ്വാമിയെ വ്യത്യസ്ഥനാക്കിയിരുന്നത്. അതിദേശീയ വാദം ഉന്നയിച്ചും വിവാദ പ്രയോഗങ്ങളിലൂടെയും ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തുന്ന അതിഥികളെ കടന്നാക്രമിച്ചും ടെലിവിഷന്‍ ചര്‍ച്ചകളിലെ ആങ്കര്‍ എന്ന നിലയില്‍ സമീപകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാദത്തില്‍ അകപ്പെട്ട മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണബ് ഗോസ്വാമി.

ടൈംസ് നൗ ന്യൂസ് ചാനലില്‍നിന്ന് രാജിവെച്ച അര്‍ണബ് പുതിയ ചാനല്‍ ആരംഭിക്കും എന്നതാണ് ഇപ്പോഴത്തെ ഹോട്ട് ന്യൂസ്. ബിജെപി എംപിയും ഏഷ്യാനെറ്റ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറും മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കുമാണ് അര്‍ണബിന്റെ പുതിയ സംരഭത്തിന് പിന്നിലെന്നാണ്  ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ഇംഗ്ലീഷില്‍ പുതിയൊരു ചാനല്‍ തുടങ്ങുമെന്നും അതിന്റെ തലപ്പത്ത് അര്‍ണബിനെ എത്തിക്കാനുമാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്. ചീഫ് എഡിറ്റര്‍ എന്നതിലപ്പുറം ഏഷ്യാനെറ്റ് ഇംഗ്ലീഷ് ചാനലില്‍ ഓഹരിയും അര്‍ണബിനുണ്ടാകും. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടെ അകമഴിഞ്ഞ പിന്തുണയും ഇടപെടലുകളും ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  


 


എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാനും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമാണുള്ളത്. അമിത് ഷായുമായുള്ള ബന്ധം ഉപയോഗിച്ചാണ് അര്‍ണബിനെ ടൈംസ് നൗ ന്യൂസ് ചാനലില്‍ നിന്ന് അടര്‍ത്തിയെടുത്തതും. ബിജെപി ആശയങ്ങള്‍ ദേശിയ തലത്തില്‍ പ്രചരിപ്പിക്കുന്നതാണ് പുതിയ ചാനലിന്റെ ലക്ഷ്യം.

ബംഗ്‌ളൂരു ആസ്ഥാനമായ ജുപ്പീറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ തലവനാണ് രാജീവ് ചന്ദ്രശേഖര്‍. ജുപ്പീറ്റര്‍ ക്യാപിറ്റലിന്റെ കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസബിള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതും. നേരത്തെ ആര്‍എസ്എസ് ആശയമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്ന് ജുപ്പീറ്റര്‍ കാപ്പിറ്റലിന്റെ നിര്‍ദേശം പുറത്തിറങ്ങിയിരുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈ നനയാതെ ഇനി ഗൂഗിൾ പേയിൽ ബില്ലുകൾ അടയ്ക്കാനാവില്ല..

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍; വിവാദമാക്കി ബിജെപി

കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

അടുത്ത ലേഖനം
Show comments