Webdunia - Bharat's app for daily news and videos

Install App

പോ​ത്തുകച്ചവടത്തിന്റെ പേരില്‍ അക്രമം, പൊലീസ് കേസ് എടുത്തത് പ​രി​ക്കേ​റ്റവര്‍ക്കെതിരെ

പോ​ത്തുകച്ചവടക്കാരെ മേ​ന​ക​യു​ടെ സം​ഘ​ട​ന​ക്കാ​ർ ആ​ക്ര​മി​ച്ചു പ​രി​ക്കേ​റ്റ മൂ​വ​രും അ​റ​സ്​​റ്റി​ൽ

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (09:58 IST)
പോത്തുകളെ ലൈസൻസുള്ള അറവുശാലയിലേക്ക് കൊണ്ടുവരികയായിരുന്ന മൂന്ന് യുവാക്കളെ മന്ത്രി മേനക ഗാന്ധിയുടെ സംഘടനയിൽപെട്ട  മൃഗരക്ഷകർ ക്രൂരമായി മർദിച്ചു. എന്നാല്‍ സംഭവത്തില്‍ പൊലീസ് മൃഗങ്ങളോട് ക്രൂരത കാണിച്ചെന്ന് ആരോപിച്ച് പരിക്കേറ്റ് ന്യൂഡൽഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് കാലിക്കച്ചവടക്കാരെയും ഡ്രൈവറെയും അറസ്റ്റ് ചെയുകയായിരുന്നു. അതേസമയം ആക്രമണം നടത്തിയ ആരെയും പൊലീസ് പിടികൂടിയില്ല.
 
ഡൽഹിയിലെ ഗാസിപൂർ ചന്തക്കടുത്തുള്ള അറവുശാലയിലേക്ക് 14 പോത്തുകളുമായി വന്ന ട്രക്ക് ശനിയാഴ്ച അർധരാത്രി കൽകാജി മന്ദിറിനടുത്ത് തടഞ്ഞുനിർത്തിയാണ് ആക്രമണം നടത്തിയത്. ഹരിയാന സ്വദേശികളായ ഡ്രൈവർ റിസ്വാൻ, കാലിക്കച്ചവടക്കാരായ അഷു, കാമിൽ എന്നിവരാണ അക്രമിക്കപ്പെട്ടത്.
 
എന്നാല്‍  മൃഗങ്ങളെ അനധികൃതമായി കടത്തുന്ന ട്രക്ക് തങ്ങൾ തടഞ്ഞുവെച്ചിട്ടുണ്ടെന്നാണ് പീപ്ൾസ് ഫോർ ആനിമൽസ് പ്രവർത്തകർ അറിയിച്ചത്. സംഭവസ്ഥലത്തെത്തുമ്പോള്‍ മൂവരും അടിയേറ്റ് അവശനിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഇവരെ ഉടന്‍  എയിംസ് ട്രോമ സെൻററിലേക്ക് കൊണ്ട് പോയി പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പുലർച്ചെ നാലോടെ കൽകാജി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments