Webdunia - Bharat's app for daily news and videos

Install App

തൃഷയുടെ മോർഫ് ചെയ്ത ഫോട്ടോ വിവാദം; അമ്മ ഉമയ്ക്ക് അറസ്റ്റ് വാറണ്ട്

ജെല്ലിക്കെട്ട് വിവാദം കൊഴുക്കുന്നു, ഇടയിൽ മോർഫിംഗ് വിവാദവും; തൃഷ വാർത്തകളിൽ നിറയുന്നു!

Webdunia
ബുധന്‍, 18 ജനുവരി 2017 (11:15 IST)
ജെല്ലിക്കട്ട് വിവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് തെന്നിന്ത്യന്‍ താരം തൃഷയും അമ്മ ഉമ കൃഷ്ണയും. ഇതിനിടയിലാണ് തൃഷയുടെ അമ്മയ്ക്ക് അറസ്റ്റ് വാറണ്ട് വരുന്നത്. ജെല്ലിക്കെട്ട് വിവാദത്തിനിടയിലായതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ടായിരിക്കും അറസ്റ്റ് എന്നാണ് പാപ്പരാസികൾ ആദ്യം കരുതിയത്.
 
എന്നൽ, സംഭവം വാർത്തയായതോടെ തൃഷയുടെ മാനേജർ വിശദീകരണുവായി രംഗത്തെത്തി. തൃഷയുടെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ച സംഭവം വൻ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അമ്മയ്ക്ക് അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത്രേ. 2005 ല്‍ തൃഷയുടെ ഫോട്ടോകള്‍ ഒരു മാഗസിനില്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനെതിരെ അമ്മ ഉമ കൃഷ്ണ കേസ് നല്‍കിയിരുന്നു. മാഗസിന്‍ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ആവശ്യം.
 
എന്നാല്‍ ഇത്രയും നാളായിട്ടും കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ എത്താന്‍ ഉമ തയ്യാറായില്ല. വാദം കേള്‍ക്കുന്ന ദിവസം ഹാജരാകാന്‍ പലതവണ നിര്‍ദ്ദേശം ലഭിച്ചിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് അയച്ചത്. ചെന്നൈ കോടതിയാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഈ കേസ് പിന്‍വലിച്ചതായി നടിയുടെ മാനേജര്‍ അറിയിച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments