ചന്ദ്രയാൻ 2 ചന്ദ്രന് തൊട്ടരികിൽ, ഇന്ന് 'ഓർബിറ്ററി'ൽനിന്നും 'ലാൻഡർ' വേർപിരിയും

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (10:38 IST)
ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 ചന്ദ്രനോട് കൂടുതൽ അടുക്കുന്നു. ഞായറാഴ്ച വൈകിട്ട് 6.21ഓടെ പേടകം അഞ്ചാമത്തെ ഭരമണപഥ മാറ്റം വിജയകരമായി പൂർത്തിയാക്കിയിരുന്നു. പേടകത്തിലെ പ്രത്യേക യന്ത്ര സംവിധാനം 52 സെക്കൻഡ് നേരത്തേക്ക് പ്രവർത്തിപ്പിച്ചാണ് ദീശാക്രമീകരണം നടത്തിയത്.
 
നിർണായകമായ ഘട്ടമാണ് ഇനി മുന്നിലുള്ളത് ചന്ദ്രയാൻ പേടകത്തിൽനിന്നും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ലാൻഡറിനെ വേർപ്പുത്തുക എന്നതാന് അടുത്തത്. തിങ്കളാഴ്ച 12.45നും 1.45നും ഇടയിയിൽ പേടകത്തിൽ നിന്നും ലാൻഡർ വേർപ്പെടും. പിന്നീട് പേടകത്തെയും ലാൻഡറിനെയും വെവ്വേറെ നിയന്ത്രിക്കാനാകും.
 
ലാൻഡറിനെ രണ്ട് ഘട്ടങ്ങളായി ദിശക്രമീകരിച്ച് മാത്രമേ ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കാനാവു. ഇതിന് ശേഷം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലെ ഇരുണ്ട പ്രദേശത്തെ രണ്ട് ഗർത്തങ്ങൾക്കിടയിലുള്ള ഭാഗത്ത് സോഫ്റ്റ് ലാൻഡ് ചെയ്യും. ശനിയാഴ്ച പുലർച്ചെ 1.30നും 2.30നും ഇടയിലാണ് ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തെ സ്പർശിക്കുക.
 
ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയാൽ ഉടൻ ചന്ദോപരിതലത്തിൽ സഞ്ചരിച്ച് പഠനം നടത്തുന്ന റോവർ പുറത്തിറങ്ങും. നാലു മണിക്കുറുകൾ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് റോവർ വിവരങ്ങൾ കൈമാറും. ഓർബിറ്ററിൽനിന്നും ലാൻഡറിനെ വേർപ്പെടുത്തുന്ന ദൗത്യത്തിൽ ആശങ്കകൾ ഇല്ലെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.   ‌

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിനു സാധ്യത, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments