Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ എ ടി എമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി; ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കും

എ ടി എമ്മുകള്‍ ഇന്ന് തുറക്കും

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (08:40 IST)
രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തെ എ ടി എമ്മുകള്‍ ഇന്ന് തുറക്കും. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ എ ടി എമ്മുകള്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.
 
വ്യാഴാഴ്ച രാത്രിയോടെ ചില പൊതുമേഖല ബാങ്കുകളുടെ എ ടി എമ്മുകളില്‍ പണം നിറയ്ക്കല്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍, പണം നിറയ്ക്കല്‍ പൂര്‍ത്തിയാകാത്ത  എ ടി എമ്മുകള്‍ ഇന്ന് ഉച്ചയോടെ മാത്രമേ പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ളൂ.
 
എ ടി എമ്മുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ബാങ്കുകളിലെ തിരക്ക് കുറയുമെന്നാണ് കരുതുന്നത്. അതേസമയം, ഈ മാസം 18 ആം തിയതി വരെ 2000 രൂപ മാത്രമാണ് ഒരു ദിവസം ഒരാള്‍ക്ക് പിന്‍വലിക്കാന്‍ കഴിയുക. 18ന് ശേഷം 4000 രൂപ പിന്‍വലിക്കാന്‍ കഴിയും.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേസുകളില്‍ എത്രയും വേഗം ചാര്‍ജ് ഷീറ്റ് നല്‍കും; രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും നിര്‍ദ്ദേശം

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതി ഡോക്ടര്‍ ശ്രീകുട്ടിക്ക് ജാമ്യം

മുസ്ലിം തീവ്രവാദങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ മുസ്ലിങ്ങള്‍ക്കുമെതിരായി ചിത്രീകരിക്കാന്‍ ശ്രമം: മുഖ്യമന്ത്രി

തൃശൂരിലെ ഈ പ്രദേശങ്ങളില്‍ നാളെ സൈറണ്‍ മുഴങ്ങും; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട

അടുത്ത ലേഖനം
Show comments