Webdunia - Bharat's app for daily news and videos

Install App

കള്ളപ്പണം വെളുപ്പിക്കാന്‍ 60 കോടി രൂപയുടെ വ്യാജ നിക്ഷേപം; ആക്​സിസ്​ ബാങ്ക്​ ശാഖയിൽ റെയ്ഡ്

ആക്​സിസ്​ ബാങ്ക്​ ശാഖയിൽ റെയ്​ഡ്

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2016 (13:40 IST)
ആക്​സിസ്​ ബാങ്കി​ന്റെ നോയ്​ഡ ശാഖയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.​ റെയ്​ഡിനെ തുടര്‍ന്ന് 20 വ്യാജ കമ്പനികളുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിച്ച 60  കോടിയോളം രൂപ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണിതെന്ന് കരുതുന്നു. 
 
ഇതിനുമുമ്പും ആദായ നികുതി വകുപ്പ് ആക്​സിസ്​ ബാങ്കി​ന്റെ ശാഖകളിൽ പരിശോധന നടത്തിയിരുന്നു. ആ സമയത്തും വ്യാപകമായ ക്രമക്കേടുകള്‍ ബാങ്കില്‍ നടന്നതായി കണ്ടെത്തിയിരുന്നു. അതേസമയം നോട്ട്​ അസാധുവാക്കിയതുമുതൽ ഇതുവരെ 100 കോടിയോളം രൂപയുടെ പഴയ നോട്ടുകൾ വിവിധ അ​ക്കൗണ്ടുകളിൽ നിക്ഷേപിച്ചതായാണ്​ ആദായ നികുതി വകുപ്പ്​ നൽകുന്ന സൂചന. 
 
ഡൽഹിയിലെ കശ്​മീരി ഗേറ്റ്​ ശാഖയിൽ നടത്തിയ പരിശോധനയിൽ മൂന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ​ നോട്ടുകളുമായാണ് രണ്ട്​ പേർ പിടിയിലായിരുന്നത്. നവംബർ 25നായിരുന്നു ആ സംഭവം നടന്നത്.​ ഈ ക്രമക്കേടിനെ തുടർന്ന്​ കശ്​മീരി ഗേറ്റ്​ ശാഖയിലെ ആറ്​ പേർ അടക്കം 19 ഉദ്യോഗസ്ഥരെയാണ് ബാങ്ക്​ സസ്​പെൻഡ്​ ചെയ്തത്.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

Kerala Weather: അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; പെരുംമഴയ്ക്കു സാധ്യത, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടുത്ത ലേഖനം
Show comments