പെണ്‍കുട്ടികള്‍ അത് ചെയ്യരുത്, ആണ്‍കുട്ടികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; അപൂര്‍വ്വ നിയമവുമായി ബനാറസ് ഹിന്ദു സര്‍വകലാശാല

‘പെണ്‍കുട്ടികള്‍ മാംസാഹരം കഴിക്കരുത്, എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് ആകാം; അപൂര്‍വ്വ നിയമവുമായി ബനാറസ് ഹിന്ദു സര്‍വകലാശാല

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (09:11 IST)
വാരണാസി: രാജ്യത്തെ ഏറ്റവും പ്രശസ്തമായ ബനാറസ് സര്‍വ്വകലാശാലയ്ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ സുപ്രീം കോടതിയില്‍‍. ബനാറസ് സര്‍വ്വകലാശാലയുടെ ലിംഗവിവേചന നിയമങ്ങള്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ മത്സ്യ മാംസാദികള്‍ കഴിക്കരുതെന്നും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കരുതെന്നുമുള്‍പെടെയുളള നിബന്ധനകള്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുന്നത്.
 
ഏറ്റവും പ്രശസ്തമായ സര്‍വ്വകലാശാലകളിലൊന്നാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി. ബി.എച്ച് യുവിന്റെ കീഴിലുള്ള മഹിള മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്കതിരെ അച്ചടക്ക നടപടിയെടുത്തത് സംബന്ധിച്ച കേസാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
 
കടുത്ത മനുഷ്യാവകാശ ലംഘനാമാണ് സര്‍വകാലാശാലയില്‍ നടക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഇവിടെ മാംസാഹരം കഴിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഇതേ സര്‍വകലശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇത്തരം നിയന്ത്രണങ്ങളില്ലെന്നും പരാതിയില്‍ പറയുന്നു.
 
എന്നാല്‍ സര്‍വകാലാശാല സ്ഥാപിച്ച കാലം മുതലെയുള്ള നിയമങ്ങളാണിവയെന്നാണ് സര്‍വകലാശാല അധികൃതരുടെ വാദം. ബനാറസ് സര്‍വ്വകലാശാലയുടെ നിയമങ്ങള്‍ ഭരണഘടനാലംഘനമാണെന്ന് സുപ്രീം കോടതിയില്‍ വിദ്യാര്‍ത്ഥിനികളെ പ്രതിനിധീകരിച്ച പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments