Webdunia - Bharat's app for daily news and videos

Install App

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (18:56 IST)
ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. 77കാരിയായ ഷെയ്ഖ് ഹസീന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ചത്. 16 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചായിരുന്നു മുന്‍ പ്രധാനമന്ത്രി രാജ്യം വിട്ടത്.
 
ഓഗസ്റ്റ് 5 മുതല്‍ ഡല്‍ഹിയില്‍ കഴിയുകയാണ് ഹസീന. ഹസീനയ്‌ക്കെതിരെ കൂട്ടക്കൊല കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഹസീനയെ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി തൗഹീദ് ഹുസൈന്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല.
 
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലദേശ് ഔദ്യോഗികമായി നീങ്ങിയിരിക്കുന്നത്. നേരത്തെ ഹസീനക്കെതിരെ ബംഗ്ലാദേശ് ഇടക്കാലസര്‍ക്കാര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്ത്യയില്‍ ഇരുന്നുകൊണ്ട് ബംഗ്ലാദേശിനെതിരെ പ്രസ്താവനകള്‍ നടത്തുന്നുവെന്നായിരുന്നു വിമര്‍ശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments