Webdunia - Bharat's app for daily news and videos

Install App

ബിജെപി എന്നാല്‍ ബീഫ് ജോയ് പാര്‍ട്ടിയെന്നാണോ: വിഎച്ച്പി

ബീഫ് അനുകൂല പ്രസ്താവന നടത്തിയ ഗോവ മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിഎച്ച്പി

Webdunia
ബുധന്‍, 19 ജൂലൈ 2017 (14:46 IST)
ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത്. ഗോവയിലെ ബീഫ് ലഭ്യതയുമായി ബന്ധപ്പെട്ട്  മനോഹര്‍ പരീക്കര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരിക്കുന്നത്.
 
ബിജെപിയുടെ മുഖച്ഛായ തന്നെ പരീക്കര്‍ നഷ്ടപ്പെടുത്തിയെന്നും പരീക്കര്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും വിഎച്ച്പി നേതാവ് ഡോ സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംസാരിക്കവേ ഗോവയില്‍ ബീഫിന് ഒരിക്കലും ക്ഷാമമുണ്ടാകില്ലെന്നും അഥവാ ക്ഷാമമുണ്ടായാല്‍ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുമെന്നുമായിരുന്നു മനോഹര്‍ പരീക്കര്‍ പറഞ്ഞത്. 
 
എന്നാല്‍ പരീക്കറിന്റെ പ്രസ്താവനയോടെ ബിജെപി എന്നത് ബീഫ് ജോയ് പാര്‍ട്ടി എന്നായി മാറിയിരിക്കുകയാണെന്ന് വിഎച്ച്പി കുറ്റപ്പെടുത്തി. ബിജെപിയുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ എത്രയും പെട്ടെന്ന് തന്നെ പരീക്കര്‍ രാജിവെക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

അടുത്ത ലേഖനം
Show comments