Webdunia - Bharat's app for daily news and videos

Install App

കന്നുകാലി കശാപ്പ് മോദിസർക്കാർ നിരോധിച്ചു; വില്‍പ്പന കാര്‍ഷിക ആവശ്യത്തിനു മാത്രമായിരിക്കണം - അന്തർ സംസ്ഥാന വിപണനം പാടില്ല

കന്നുകാലി കശാപ്പ് കേന്ദ്രസർക്കാർ നിരോധിച്ചു

Webdunia
വെള്ളി, 26 മെയ് 2017 (15:01 IST)
രാജ്യത്ത് കന്നുകാലി കശാപ്പ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പട്ടികയിൽ വരുന്നത്. കന്നുകാലികളെ ബലി നൽകുന്നതിനും വിലക്കേർപ്പെടുത്തി. സ​മ്പൂര്‍ണ്ണ ഗോ​വ​ധ നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.


വ്യാ​ഴാ​ഴ്ച രാ​ത്രി പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ക്രൂ​വ​ൽ​റ്റി ടു ​ആ​നി​മ​ൽ​സ് ആ​ക്ട് 1960 പ്ര​കാ​രം ഇ​തി​നു​ള്ള വി​ജ്ഞാ​പ​നം
ഇ​റ​ക്കിയെന്നാണ് റിപ്പോർട്ട്. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​മാ​ണ് ഉ​ത്ത​ര​വും വി​ജ്ഞാ​പ​ന​വും ഇ​റ​ക്കി​യിരിക്കുന്നത്.

കന്നുകാലികളെ വിൽക്കുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിപണന കേന്ദ്രങ്ങളിൽ നിന്നു കന്നുകാലികളെ വാങ്ങുമ്പോൾ കശാപ്പ് ചെയ്യില്ലെന്ന് ഉറപ്പുനൽകണം. കാര്‍ഷിക ആവശ്യത്തിനു മാത്രമായിരിക്കണം വിൽപ്പനയെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ആ​റു​മാ​സ​ത്തി​ന​കം മ​റി​ച്ചു​വി​ൽ​ക്കാ​ൻ പാ​ടി​ല്ല. തീ​രെ പ്രാ​യം കു​റ​ഞ്ഞ​തോ
ആ​രോ​ഗ്യ​മി​ല്ലാ​ത്ത​തോ ആ​യ കാ​ലി​ക​ളെ വി​ൽ​ക്കാ​ൻ പാ​ടി​ല്ല.

കന്നുകാലികളുടെ അന്തർ സംസ്ഥാന വിപണനവും നിരോധിച്ചു. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്ക് ക​ന്നു​കാ​ലി​യെ കൊ​ണ്ടു​പോ​കാ​ൻ പെ​ർ​മി​റ്റ് വാ​ങ്ങ​ണം. സം​സ്ഥാ​ന സർക്കാർ അ​തി​നാ​യി നി​യോ​ഗി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണു പെ​ർ​മി​റ്റ് ന​ൽ​കേ​ണ്ട​ത്. അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യു​ടെ 50 കി​ലോ മീ​റ്റ​റി​നു​ള്ളി​ലോ സം​സ്ഥാ​ന അ​തി​ർ​ത്തി​യു​ടെ 25 കി​ലോ​മീ​റ്റ​റി​നു​ള്ളി​ലോ കാ​ലി​ച്ച​ന്ത സ്ഥാ​പി​ക്കാ​ൻ ​പാ​ടി​ല്ല.

കാ​ലി​ച്ച​ന്ത​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും നി​ര​വ​ധി വ്യ​വ​സ്ഥ​ക​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. മൂ​ന്നു​ മാ​സ​ത്തി​ന​കം ഇ​തി​ലെ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്ക​ണമെന്നാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം. കന്നുകാലി കശാപ്പ് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ളതിനാലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments