Webdunia - Bharat's app for daily news and videos

Install App

നാല്‍പ്പതുകാരിയായ കാമുകി കോള്‍ എടുത്തില്ല, വാട്‌സ്ആപ്പില്‍ ബ്‌ളോക്കും ചെയ്തു; ഇരുപതുകാരനായ കാമുകന്‍ ചെയ്തത് !

Webdunia
ശനി, 4 നവം‌ബര്‍ 2017 (16:04 IST)
കണ്ണും മൂക്കുമില്ലാത്ത പ്രേമമാണെങ്കില്‍ അവിടെ പ്രായമോ പദവിയോ ഒന്നും ആരും നോക്കാറില്ല. അത്തരമൊരു പ്രണയമായിരുന്നു ബംഗലുരുവിലെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പലായ മലയാളി 40 കാരിയും സ്‌കൂളില്‍ റിസിപ്ഷനിസ്റ്റും നാട്ടുകാരനുമായ 20 കാരനും തമ്മിലുള്ള പ്രണയം. 
 
എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലായ കാമുകി തന്നെ അവഗണിക്കുന്നതിലെ നിരാശമൂലം പയ്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വരെ പ്രണയം ആരും അറിഞ്ഞിരുന്നില്ല. എന്നാല്‍ ആ സംഭവം നടന്നതോടെ എല്ലാം പുറത്തായി.
 
തരുണ്‍ എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ ഇരട്ടി പ്രായമുള്ള പ്രിന്‍സിപ്പലിനോടുള്ള ഇയാളുടെ പ്രണയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഫോണിലൂടെ നിരന്തരമായി ബന്ധപ്പെട്ടിരുന്ന ഇരുവരും വാട്‌സ്ആപ്പിലൂടെയും ബന്ധം നില നിര്‍ത്തിയിരുന്നു. 
 
എന്നാല്‍ അടുത്തിടെയാണ് തരുണിന് 40 കാരിയായ തന്റെ കാമുകിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹമുദിച്ചത്. അതുമുതലാണ് കാര്യങ്ങള്‍ വഷളായിത്തുടങ്ങി. കാമുകന്റെ അതേ പ്രായത്തില്‍ ഒരു മകളുടെ അമ്മ കൂടിയായ പ്രിന്‍സിപ്പല്‍ പയ്യന്റെ ആഗ്രഹം നിര്‍ദ്ദയം തള്ളുകയായിരുന്നു. 
 
സംഗതി രൂക്ഷമായതോടെ വിവാഹം കഴിക്കാന്‍ കൂട്ടാക്കാതെ അയാളുടെ എല്ലാ ഫോണ്‍കോളുകളും പ്രിന്‍സിപ്പല്‍ നിരസിക്കുക മാത്രമല്ല, വാട്‌സ്ആപ്പില്‍ നിന്നു കൂടി തരുണിനെ ബ്‌ളോക്ക് ചെയ്യുകയും ചെയ്യും. കേരളത്തിലെ ഒരു ബിസിനസ്സുകാരന്റെ ഭാര്യയാണ് പ്രിന്‍സിപ്പല്‍. 
 
അവരുടെ ഭര്‍ത്താവും മകളും മിക്കവാറും ദൂരെയായിരിക്കുന്നതിനാല്‍ റിസിപ്ഷനിസ്റ്റ് പയ്യനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനും അയാളുടെ കൂടെ ബൈക്കിലും മറ്റുമായി കറങ്ങാനും ഇടയ്ക്കിടെ വീട്ടില്‍ കൊണ്ടുവരാനുമെല്ലാം പ്രിന്‍സിപ്പലിന് ധാരാളം അവസരങ്ങളും കിട്ടിയിരുന്നു. 
 
എന്നാല്‍ വിവാഹത്തിനായി തരുണ്‍ നിര്‍ബ്ബന്ധിക്കാന്‍ തുടങ്ങിയതോടെയാണ് പ്രിന്‍സിപ്പലിന് ബന്ധം ബാദ്ധ്യതയായി മാറിയത്. ഇതോടെയാണ് പയ്യനുമായുള്ള എല്ലാ ബന്ധവും അവര്‍ ഒഴിവാക്കിയത്. ഇതോടെ നിരാശനായ യുവാവ് തന്റെ കൈത്തണ്ട മുറിച്ചു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

അടുത്ത ലേഖനം
Show comments