Webdunia - Bharat's app for daily news and videos

Install App

ഇതിനേക്കാൽ ഭേദം ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതാണ്, ഡൽഹിയിലെ വായുമലിനീകരണത്തിൽ പൊട്ടിത്തെറിച്ച് കോടതി

അഭിറാം മനോഹർ
തിങ്കള്‍, 25 നവം‌ബര്‍ 2019 (18:37 IST)
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വായുമലിനീകരണത്തിന് കാരണമാകുന്ന വിള അവശിഷ്ടങ്ങൾ കത്തിക്കുന്ന പഞ്ചാബ് ഹരിയാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കോടതി ഉത്തരവ് നിലനിൽക്കുമ്പോഴും വിളകൾ കത്തിക്കുന്ന വിഷയത്തിൽ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയതിനാണ് രണ്ട് സംസ്ഥാനങ്ങളിലേയും സർക്കാറുകളെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
 
 15 ബാഗുകളിൽ സ്ഫോടനവസ്തുക്കൾ നിറച്ച് ജനങ്ങളെ ഒറ്റയടിക്ക്  കൊന്നുകളയുവെന്നും ആളുകൾ എന്തിന് ഇത്രയും സഹിക്കണമെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട്  ചോദിച്ചു. 
 
ഡൽഹി തലസ്ഥാന മേഖലയിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കാത്ത കേന്ദ്രഗവണ്മെന്റ് സമീപനത്തെയും കോടതി വിമർശിച്ചു. എന്തിനാണ് ഗ്യാസ് ചേംബറുകളിൽ ജീവിക്കുവാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. മലിനീകരണം മൂലം ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി ദശലക്ഷകണക്കിന് മനുഷ്യരുടെ ആയുർദൈർഘ്യം കുറഞ്ഞുവെന്നും ജനങ്ങളെ ഇങ്ങനെ മരിക്കാൻ അനുവദിക്കാമോ എന്നും കോടതി ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു, ഞാന്‍ എന്റെ മകനു വേണ്ടി ജീവിച്ചു: ഹൈക്കോടതി വിധിയില്‍ തകര്‍ന്ന് പ്രഭാവതി അമ്മ

സുപ്രീം കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി; ഫരീദാബാദ് സ്ത്രീക്ക് 1.25 ലക്ഷം രൂപ പിഴ

ജിഎസ്ടി ഘടന പരിഷ്‌കരണം: സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

സർവീസ് സഹകരണ ബാങ്കുകളിൽ ജോലി, ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

പാക് ഭീകരവാദികൾ നേപ്പാൾ വഴി നുഴഞ്ഞുകയറി?, ബിഹാറിൽ കനത്ത ജാഗ്രതാനിർദേശം

അടുത്ത ലേഖനം
Show comments