Webdunia - Bharat's app for daily news and videos

Install App

കള്ളക്കേസെന്ന് പറഞ്ഞവരുണ്ടായി,വ്യക്തിപരമായി തകർന്ന സന്ദർഭങ്ങളുണ്ടായി, അന്തിമഫലം വരെ പോരാടുമെന്ന് ഭാവന

Webdunia
ഞായര്‍, 6 മാര്‍ച്ച് 2022 (17:08 IST)
താൻ നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ചും അതിന് ശേഷം നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും പ്രതികരിച്ച് നടി ഭാവന.വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമെന്‍ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' പരിപാടിയിലാണ് ഭാവനയുടെ പ്രതികരണം. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന്റെ ചോദ്യങ്ങൾക്കാണ് ഭാവന മറുപടി നൽകിയത്.
 
ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ട ഭാവന അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലായിരുന്നതിനാൽ വിശദാംശങ്ങൾ പറയുന്നില്ല. സംഭവം നടന്ന് അഞ്ച് വര്‍ഷത്തെ യാത്ര ബുദ്ധിമുട്ട് ഏറിയതായിരുന്നു. ഇരയില്‍ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര. സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ ഉണ്ടായ നെഗറ്റീവ് ക്യാമ്പയിനുകൾ വേദനിപ്പി‌ച്ചു.
 
ഞാൻ നുണ പറയുകയാണെന്നും ഇത് കള്ളക്കേസ് ആണെന്നുമൊക്കെ പ്രചരണം നടന്നു. ചിലര്‍ കുറ്റപ്പെടുത്തി. വ്യക്തിപരമായ തകര്‍ന്നുപോയ സന്ദര്‍ഭങ്ങൾ ഉണ്ടായി. എനിക്ക് മതിയായി എന്ന് ഒരു ഘട്ടത്തിൽ സുഹൃത്തുക്കളോട് പറഞ്ഞു. തീര്‍ച്ഛയായും കുറേ വ്യക്തികള്‍ എന്നെ പിന്തുണച്ചു. ഡബ്ല്യുസിസി ധൈര്യം നല്‍കി. എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി. ഞാന്‍ പോരാടും. ചെയ്‌തത് ശരിയെന്ന് തെളിയിക്കും.
 
എനിക്ക് എന്‍റെ മാന്യത തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴില്‍ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. കുറച്ചുപേർ അവസരങ്ങൾ വാഗ്ദാനം നൽകിയെങ്കിലും ഞാനത് വേണ്ടെന്ന് വെയ്‌ക്കുകയായിരുന്നു.ഭാവന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ക്കു താല്‍പര്യമില്ല'; അന്‍വറിനെ തള്ളി ഡിഎംകെ

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശബരിമലയില്‍ ഈ വര്‍ഷം സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍; ദിവസം 80000പേര്‍ക്ക് ദര്‍ശനം

പോക്‌സോ കേസില്‍ പ്രതിയായ തിരുനെല്‍വേലി സ്വദേശിക്ക് 58 വര്‍ഷം കഠിന തടവ്

ബൈക്ക് യാത്രികന്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ച സ്വകാര്യ ബസിനു ആയിരം രൂപ പിഴ

അടുത്ത ലേഖനം