Webdunia - Bharat's app for daily news and videos

Install App

കാമുകന്‍ ചില്ലറക്കാരനല്ല; കാമുകിയെ കൊന്നു കുഴിച്ചുമൂടിയ ശേഷം മാര്‍ബിള്‍ ശവകുടീരം നിര്‍മിച്ച യുവാവ് മാതാപിതാക്കളെയും കൊലപ്പെടുത്തി

കാമുകിയെ കൊന്നു കുഴിച്ചുമൂടിയ ശേഷം മാര്‍ബിള്‍ ശവകുടീരം നിര്‍മിച്ച യുവാവ് മാതാപിതാക്കളെയും കൊലപ്പെടുത്തി

Webdunia
ശനി, 4 ഫെബ്രുവരി 2017 (18:59 IST)
കാമുകിയെ കൊന്നു കുഴിച്ചുമൂടിയ ശേഷം മാര്‍ബിള്‍ ഉപയോഗിച്ച് ശവകുടീരം നിര്‍മിച്ച യുവാവ് മാതാപിതാക്കളെയും കൊന്നുവെന്ന് വെളിപ്പെടുത്തല്‍. ഭോപ്പാല്‍ സ്വദേശിയായ ഉദയന്‍ ദാസിന്റേതാണ് വെളിപ്പെടുത്തല്‍. കാമുകിയായ പശ്ചിമ ബംഗാള്‍ സ്വദേശി അക്‍ഷര ശര്‍മ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യവെയാണ് മാതാപിതാക്കളെ കൊന്നു കുഴിച്ചു മൂടിയ വിവരം വെളിപ്പെടുത്തിയത്.

മാതാപിതാക്കളുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തന്റെ കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നതാണ് വഴക്കിന് കാരണം. 2010ല്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം റായ്‌പൂരിലെ ശാന്തിനഗറിലെ ഒരു വീട്ടില്‍ മൃതദേഹം മറവു ചെയ്‌തെന്നും ദാസ് വ്യക്തമാക്കി.

ഡിസംബര്‍ 27ന് കാമുകിയായിരുന്ന ശ്വേത ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ചയാണ് ഉദയന്‍ അറസ്റ്റിലായത്.
മുന്‍ കാമുകനുമായി അക്‍ഷര ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഉദയന്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം തടിപ്പെട്ടിയിലാക്കിയ ശേഷം സിമന്റ് ഇട്ട് ഉറപ്പിച്ചു. പിന്നീട് അതിന് മുകളിലായി മാര്‍ബിള്‍ ഒട്ടിച്ചു ശവകുടീരം നിര്‍മിക്കുകയായിരുന്നു.

അക്‍ഷയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പശ്ചിമ ബംഗാള്‍ പോലീസ് ബോപ്പാലില്‍ എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഉദയനും യുവതിയും  ഫേസ്‌ബുക്കിലൂടെയാണ് പരിചയപ്പെട്ടത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി!

One Nation One Election: രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള ശ്രമം, ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

അടുത്ത ലേഖനം
Show comments