Webdunia - Bharat's app for daily news and videos

Install App

പ്രണയ ബന്ധം തകര്‍ന്നു: മധ്യവയസ്‌കയായ കാമുകി ആസിഡ് ഒഴിച്ച് കാമുകന്റെ ശരീരം വികൃതമാക്കി

കാമുകനെതിരെ യുവതിയുടെ ആസിഡ് ആക്രമണം.

Webdunia
ചൊവ്വ, 17 മെയ് 2016 (12:04 IST)
കാമുകനെതിരെ യുവതിയുടെ ആസിഡ് ആക്രമണം. വെറ്റിനറി ഡോക്ടറായ ഡോ അമിത് വര്‍മ്മ(28)യാണ് നാല്പത്തിയഞ്ചുകാരിയുടെ മാരകമായ ആസിഡ് ആക്രമണത്തിന് ഇരയായത്. ബിഹാറിലെ വൈശാലിയിലാണ് സംഭവം നടന്നത്.
 
ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകന്‍ യുവതിയോട് ചെറിയ തോതില്‍ അകല്‍ച്ച കാണിച്ചു. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച്ച  രാവിലെ എട്ടിന്  വര്‍മ്മ ജോലിചെയ്യുന്ന ക്ലിനിക്കിനടുത്തെ താമസസ്ഥലത്തേക്ക് യുവതി ആക്രോശിച്ചെത്തുകയും പ്രകോപനമൊന്നുമില്ലാത നാല് ലിറ്ററോളം ആസിഡ് കാമുകന് നേരെ ഒഴിക്കുകയുമായിരുന്നുയെന്ന് വര്‍മ്മയുടെ സുഹൃത്തായ ദീപക് പറഞ്ഞു.
 
കഴിഞ്ഞ പതിനെട്ട് ദിവസമായി വര്‍മ്മയെ നിരന്തരമായി യുവതി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും  തിരിച്ച്  പ്രതികരണങ്ങള്‍ ഒന്നുമില്ലാത്തതാണ് പ്രകോപനപത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഒരേ ഫ്‌ളാറ്റില്‍ മുമ്പ് താമസിച്ച ഇരുവരും അടുപ്പത്തിലായിരുന്നു. പിന്നീട് വീട് മാറിയത് മുതല്‍ വര്‍മ്മ യുവതിയുമായി അകലം പാലിച്ചിരുന്നു. ഇതിലുള്ള  വൈരാഗ്യമാണ് അക്രമണത്തിനു കാരണമെന്ന് ദീപക് പൊലീസിന് മൊഴി നല്‍കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

ജൂലായ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ

വെടിനിർത്തൽ: സംഘർഷ ഭീതി ഒഴിഞ്ഞതോടെ കുത്തനെ ഇടിഞ്ഞ് ക്രൂഡ് വില

അടുത്ത ലേഖനം
Show comments