നാലാമത് വിവാഹം കഴിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ആദ്യഭാര്യ പിടികൂടി; പിന്നീട് സംഭവിച്ചത്

മുംതാസും, ഇപ്പോള്‍ വിവാഹം കഴിക്കാനിരുന്ന യുവതിയും ഫേസ്ബുക്കിലാണ് പരിചയപ്പെട്ടത്.

Webdunia
ശനി, 6 ജൂലൈ 2019 (08:21 IST)
തന്റെ നാലാം വിവാഹം കഴിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ഭാര്യ പിടികൂടി പൊതിരെ തല്ലി. യുവാവ് നാലാം വിവാഹത്തിനായി കോടതിയിൽ എത്തിയപ്പോഴായിരുന്നു മർദ്ദനമേറ്റത്. ബീഹാറില്‍ അരാരിയ ജില്ലയിലെ കോടതി പരിസരത്താണ് സംഭവം നടന്നത്. ബെട്ടിയാ ജില്ലയിലെ മുംതാസ് എന്നയാൾക്കാണ് മർദ്ദനമേറ്റത്.
 
ഇയാള്‍ അരാരിയ ജില്ലയിലെ കുർസകണ്ട എന്ന സ്ഥലത്ത് നിന്നുള്ള യുവതിയെ വിവാഹം കഴിക്കാനായിരുന്നു ശ്രമം നടത്തിയത്. ഇതിനിടെ യുവാവിന്റെ ഒന്നാം ഭാര്യ സ്ഥലത്തെത്തി. ധാരാളം ആളുകൾ നോക്കിനിൽക്കെയാണ് പിന്നീട് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യുവാവ് വിവാഹം ചെയ്യുന്നത് അറിഞ്ഞ കോടതി പരിസരത്തുണ്ടായിരുന്ന ബന്ധുക്കളാണ് ഒന്നാം ഭാര്യയെ വിവരമറിയിച്ചത്.
 
വിവരം അറിഞ്ഞ ഉടന്‍ കോടതി പരിസരത്തേക്ക് കുതിച്ചെത്തിയ സ്ത്രീ പിന്നീട് മുംതാസിനെ പൊതിരെ തല്ലുകയായിരുന്നു. മര്‍ദ്ദനത്തില്‍ നിന്നും മുംതാസിനെ രക്ഷിക്കാനായി പോലീസ് ഇടപെട്ടെങ്കിലും ഇവിടെയുണ്ടായിരുന്ന ആളുകൾ സംഘം ചേർന്ന് മുംതാസിനെ മർദ്ദിച്ചു.
 
തുടര്‍ന്ന് ആദ്യ ഭാര്യപരാതി നല്‍കുകയും മുംതാസിനെയും നാലാം വധുവിനെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരാതിയില്‍ ഒന്നാം ഭാര്യ ആരോപിക്കുന്ന കാര്യങ്ങൾ സത്യമാണോയെന്ന് പരിശോധിച്ച ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. മുംതാസും, ഇപ്പോള്‍ വിവാഹം കഴിക്കാനിരുന്ന യുവതിയും ഫേസ്ബുക്കിലാണ് പരിചയപ്പെട്ടത്. ഈ യുവതിയെ കസ്റ്റഡിയിലെടുത്ത പോലീസ് ഇവരുടെ വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments