Webdunia - Bharat's app for daily news and videos

Install App

കള്ളപ്പണക്കാരെ പിടികൂടാനിറങ്ങി, ഒടുവില്‍ സ്വയം കുഴിച്ച കുഴിയില്‍ വീണു! അഴിമതി വിവാദം ബിജെപിക്ക് പുത്തരിയല്ല!

അഴിമതിയില്‍ മുങ്ങിക്കുളിച്ച് കേരളത്തിലെ ബിജെപി! നേതാക്കള്‍ തട്ടിയത് അഞ്ച് കോടി!

Webdunia
വ്യാഴം, 20 ജൂലൈ 2017 (10:20 IST)
കള്ളപ്പണക്കാരെ പിടികൂടാനിറങ്ങിയ ബിജെപിയെ വെട്ടിലാക്കി മെഡിക്കല്‍ കോളജ് കോഴ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ബിജെപി നേതാക്കള്‍ 5 കോടി 60 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന് സമ്മതിക്കുന്നതാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. കേന്ദ്രത്തിലെ ബിജെപി നേതാക്കളെ കൂടി വെട്ടിലാക്കുകയാണ് റിപ്പോര്‍ട്ട്. 
 
റിപ്പോർട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനു കൈമാറിയിരുന്നുവെങ്കിലും പുറത്തു വിട്ടിരുന്നില്ല. ബിജെപി നേതാക്കളായ കെപി ശ്രീശനും എകെ നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പേരും കോഴ ഇടപാടുമായി ബന്ധപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.  
 
മെഡിക്കൽ കോളേജ് അനുവദിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ബിജെപി നേതാക്കൾ പണം വാങ്ങിയത്. 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് കൈമാറിയത്. വര്‍ക്കല എസ് ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയാണ് പണം നല്‍കിയത്. പണം വാങ്ങിയെന്ന് വിനോദ് കമ്മീഷനോട് സമ്മതിച്ചിട്ടുണ്ട്. കുഴല്‍പണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരന് നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. ആർഎസ് വിനോദിന് പണം കൈമാറിയത് ബിജെപി അന്വേഷണ കമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രഭരണത്തിന്റെ മറവിലാണ് ബിജെപി സംസ്ഥാന നേതാക്കൾ പണം തട്ടിയെടുത്തത്.
 
തലസ്ഥാനത്തെ മെഡിക്കൽ കോളേജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വാങ്ങിനൽകാനും, മെഡിക്കൽ കോളേജ് അനുവദിക്കാനും ഒത്താശ ചെയ്യാമെന്ന് പറഞ്ഞാണ് ബിജെപി നേതാക്കൾ പണം വാങ്ങിയത്. ചെർപ്പുളശ്ശേരിയിലെ കേരള മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വാങ്ങിനൽകാൻ എംടി രമേശ് ഒത്താശ ചെയ്തെന്നും ആരോപണമുണ്ട്
 
ഇതിന് മുൻപ് ബിജെപി കേന്ദ്രത്തിൽ ഭരണത്തിലിരുന്ന കാലത്തും സംസ്ഥാന നേതാക്കൾക്കെതിരെ അഴിമതി ആരോപണമുയർന്നിരുന്നു. വാജ്പേയി സർക്കാരിന്റെ കാലത്ത് കേരളത്തിൽ പെട്രോൾ പമ്പുകൾ അനുവദിക്കാൻ ഒത്താശ ചെയ്യാമെന്ന് വാഗ്ദാനം നൽകി ബിജെപി നേതാക്കൾ പണം തട്ടിയെന്നായിരുന്നു ആരോപണം.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്

അടുത്ത ലേഖനം
Show comments