Webdunia - Bharat's app for daily news and videos

Install App

ബിബിസി നടത്തുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണം, വിഷം ചീറ്റാത്തിടത്തോളം ആർക്കും ഇന്ത്യയിൽ പ്രവർത്തിക്കാമെന്ന് ബിജെപി

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2023 (17:06 IST)
ബിബിസിയുടെ ഡൽഹി,മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ പിന്തുണച്ച് ബിജെപി. ബിബിസിയെ ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ കോർപ്പറേഷൻ എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണ് ബിബിസി ചെയ്യുന്നതെന്നും തെറ്റൊന്നും ചെയ്തില്ലെങ്കിൽ റെയ്ഡിനെ എന്തിന് ഭയക്കുന്നുവെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു.
 
ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നുള്ളതാണ് ബിബിസി ഡോക്യുമെൻ്ററിയിൽ പറയുന്നത്. ഈ ഡോക്യുമെൻ്ററിക്കെതിരെ കേന്ദ്രം അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തത്.
 
വിഷം ചീറ്റാത്തിടത്തോളം കാലം ഇന്ത്യയിൽ എല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാമെന്നും എന്തുകൊണ്ടാണ് കോൺഗ്രസ് ഇന്ത്യാവിരുദ്ധർക്കൊപ്പം എല്ലായ്പ്പോഴും നിൽക്കുന്നതെന്നും ഗൗരവ് ഭാട്ടിയ ചോദിച്ചു. മുൻ പ്രധാനമത്രി ഇന്ദിരാഗാന്ധിയും ബിബിസിയെ നിരോധിച്ചിട്ടുണ്ട് എന്നത് കോൺഗ്രസ് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി

സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

അടുത്ത ലേഖനം
Show comments