Webdunia - Bharat's app for daily news and videos

Install App

മാധവിക്കുട്ടിയെ ശാരീരികമായി ഉപയോഗിച്ച് കരിമ്പിൻ ചണ്ടിയാക്കിയെന്ന് ആരോപണം!

ലൗ ജിഹാദിലൂടെ മാധവിക്കുട്ടിയെ കമലയാക്കി മാറ്റിയെന്ന് സംഘപരിവാർ നേതാവ്

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (16:01 IST)
പുതിയ സിനിമകളില്‍ ഭാരതീയ ബിംബങ്ങളെ അപമാനിക്കുന്നുവെന്ന രൂക്ഷമായ ആരോപണവുമായി 
സംഘപരിവാര്‍ സംഘടനാ നേതാവും തപസ്യ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടുമായ ഡോ അനില്‍ വൈദ്യമംഗലം രംഗത്തെത്തിയിരിക്കുകയാണ്. സെക്സി ദുർഗ, പദ്മാവതി, ആമി എന്നീ ചിത്രങ്ങൾക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അനിൽ വൈദ്യമംഗലം.
 
പഴയ കാലത്തിന്റെ ജീവിതക്രമങ്ങളേയും ചരിത്ര സത്യങ്ങളേയും വളച്ചൊടിച്ച് കൊണ്ട് വിഷലിപ്തമായ ചലച്ചിത്ര ബോധം സൃഷ്ടിച്ചിരിക്കുകയാണ് പുതിയ സിനിമകളിൽ എന്നാണ് അനിൽ പറയുന്നത്. ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമായ റാണി പത്മിനിയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതി.  
 
പുതിയ കാല സിനിമകളിലെ പ്രവണതകള്‍ ഭാരതീയ ബിംബങ്ങളെയും ചരിത്രപുരുഷന്മാരെയും അപമാനിക്കാന്‍ ശ്രമിക്കുന്നു. ടിപ്പു സുല്‍ത്താനെക്കുറിച്ച് സിനിമ എടുക്കുന്നവര്‍ ടിപ്പുവിന്റെ കാമുകിയായി പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. നാദാപുരത്ത് കൂത്ത് കാണാന്‍ പോയപ്പോള്‍ അങ്ങാടിയില്‍ വെച്ച് നീ ഞങ്ങളുടെ വെപ്പാട്ടിയാണെന്ന് പറഞ്ഞ ജോനകമൂപ്പന്റെ ശിങ്കിടിമാരോട് പോരാടിയവളാണ് ഉണ്ണിയാര്‍ച്ച.
 
ആ ഉണ്ണിയാര്‍ച്ചയെ അക്രമകാരിയായ ടിപ്പു സുല്‍ത്താന്റെ കാമുകിയായി ചിത്രീകരിച്ച് ചരിത്രത്തെ അവമതിക്കാനാണ് സിനിമാ രചയിതാക്കള്‍ മുന്നോട്ട് വന്നിരിക്കുന്നതെന്നും അനില്‍ വൈദ്യമംഗലം പറയുന്നു.
 
ദക്ഷിണ കേരളത്തിലെ എല്ലാ ഭദ്രകാളി, ഭഗവതി ക്ഷേത്രങ്ങളിലും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദുര്‍ഗാ ദേവിയെ സെക്‌സി ദുര്‍ഗയാക്കി അവതരിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അതാണ് സെക്സി ദുർഗയിൽ കആണിച്ചിരിക്കുന്നത്. ദുര്‍ഗാദേവിയെ തെരുവിലെ വേശ്യയ്ക്ക് തുല്യമായി വലിച്ചിഴയ്ക്കാനുള്ള ശ്രമം അപലപനീയമാണ്. ഭാരതീയമായ സംസ്‌കൃതിക്ക് എതിരെ ഉയരുന്ന ശബ്ദമാണ് ഇതെന്നും അനില്‍ വൈദ്യമംഗലം പറയുന്നു. 
 
കമലിന്റെ ആമിയേയും വെറുതേ വിടുന്നില്ല. മാധവക്കുട്ടി എന്ന എഴുത്തുകാരിയെ ലൗ ജിഹാദിന്റെ മറവില്‍ മതം മാറ്റി, സ്വന്തം ശാരീരിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ട് അവസാനം കരിമ്പിന്‍ ചണ്ടി പോലെ വലിച്ചെറിഞ്ഞുവെന്ന് അനില്‍ വൈദ്യമംഗലം ആരോപിക്കുന്നു. ലൗജിഹാദിന്റെ പ്രതീകമാക്കി മാറ്റിയ കമലയെ ആമി എന്ന പേരില്‍ പുതിയ കാലരചനയ്ക്കും ആക്കം കൂട്ടുകയാണ് നവകാല സിനിമാ രചയിതാക്കളെന്നും അനില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments