Webdunia - Bharat's app for daily news and videos

Install App

ബീഫ് പാര്‍ട്ടിക്ക് അനുമതിയില്ല; പൊട്ടിത്തെറിച്ച ശേഷം ബിജെപി നേതാവ് നടത്തിയ നീക്കത്തില്‍ നേതൃത്വം ഞെട്ടി

ബീഫ് പാര്‍ട്ടിക്ക് അനുമതിയില്ല; പൊട്ടിത്തെറിച്ച ശേഷം ബിജെപി നേതാവ് നടത്തിയ നീക്കത്തില്‍ നേതൃത്വം ഞെട്ടി

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (18:43 IST)
കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ബര്‍ണാഡ് മാറകാണ് ബീഫ് തര്‍ക്കത്തില്‍ പാര്‍ട്ടി ഉപേക്ഷിച്ചത്.

ബര്‍ണാഡ് ബിജെപിയില്‍ നിന്നു രാജിവെച്ചത് സംബന്ധിച്ച് മറ്റൊരു റിപ്പോര്‍ട്ട് കൂടി പ്രചരിക്കുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷത്തിന് ബീഫ് പാര്‍ട്ടി നടത്താന്‍ പദ്ധതിയിട്ട ബര്‍ണാഡിനെ മുതിര്‍ന്ന നേതാക്കള്‍ ശകാരിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്.

സംസ്ഥാനത്തെ ഗോത്ര ജനങ്ങളുടെ ആഘോഷ കാലങ്ങളില്‍ ഒരു പശുവിനെ അറുക്കുന്ന പതിവുണ്ട്. അതിനാലാണ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷത്തില്‍ ബീഫ് പാര്‍ട്ടി നടത്തന്‍ തീരുമാനിച്ചത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ അതിനെതിരായി. ബിജെപി നേതാക്കള്‍ക്ക് ഞങ്ങളുടെ ഭക്ഷണ സംസ്‌കാരത്തിലും രീതികളിലും ഉത്തരവിടാന്‍ അധികാരമില്ലെന്നും ബര്‍ണാഡ് വ്യക്തമാക്കി.

നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തില്‍. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ കുറഞ്ഞ വിലയ്ക്ക് പോത്തിറച്ചി ലഭ്യമാക്കുമെന്ന് പ്രസംഗം നടത്തി കഴിഞ്ഞയാഴച ബര്‍ണാഡ് വിവാദത്തില്‍ പെട്ടിരുന്നു.

പോത്തിറച്ചി പ്രധാന ഭക്ഷണ വിഭവമാക്കിയ തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ശേഷം ബര്‍ണാഡ് മരാക്ക് പറഞ്ഞു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments