Webdunia - Bharat's app for daily news and videos

Install App

ഹിന്ദുക്കളെ മുഴുവന്‍ സിപിഎം കൊല്ലുന്നുവെന്ന് ?; പിണറായിയെ ഹൈദരാബാദിൽ കാലുകുത്തിക്കില്ലെന്ന് ബിജെപി

പിണറായിയെ ഹൈദരാബാദിൽ കാലുകുത്തിക്കില്ലെന്ന് ബിജെപി

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (20:01 IST)
മുഖ്യമന്ത്രി പിണറായി വിജയനു നേരെ വീണ്ടും സംഘപരിവാര്‍. മാര്‍ച്ച് 19ന് ഹൈദരാബാദിൽ എത്തുന്നതിൽ നിന്ന് പിണറായി പിൻമാറണമെന്നും എത്തിയാൽ തടയുമെന്നും ഗോഷാമഹലിൽനിന്നുള്ള ബിജെപി എംഎൽഎ രാജാസിംഗ് പറഞ്ഞു.  

സിപിഐയുമായോ സിപിഎമ്മുമായോ തനിക്ക് യാതൊരു പ്രശ്‌നവുമില്ല. തങ്ങളുടെ ഹിന്ദു സഹോദരന്‍മാര്‍ കേരളത്തില്‍ കൊല്ലപ്പെടുകയാണ്. ഈയൊരു സാഹചര്യത്തില്‍ ആ സംസ്ഥാനത്തെ മുഖ്യമന്ത്രി ഇവിടെയെത്തുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കാനാവും. അദ്ദേഹം പങ്കെടുക്കാന്‍ തയാറായി വന്നാല്‍ യോഗം തടയുമെന്നും വീഡിയോ സന്ദേശത്തില്‍ രാജാ സിംഗ് പറഞ്ഞു.

ഹൈദരാബാദിൽ അഞ്ചുമാസമായി നടത്തിക്കൊണ്ടിരിക്കുന്ന മഹാജനപദയാത്രയുടെ സമാപനത്തിൽ പങ്കെടുക്കാൻ മാർച്ച് 19നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ എത്തുന്നത്. തെലങ്കാന സര്‍ക്കാരിനോടും പൊലീസിനോടും യോഗത്തിന് അനുമതി നല്‍കരുത്. അനുമതി നൽകിയാൽ അതേസ്ഥലത്ത് താൻ സമാന്തരയോഗം വിളിച്ചുകൂട്ടുമെന്നും ബിജെപി നേതാവ് പറയുന്നു.

സുസ്ഥിര വികസനവും സാമൂഹ്യ നീതിയും ആവശ്യപ്പെട്ടാണ് സിപിഎം ജാഥ സംഘടിപ്പിച്ചത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Nadar: ഓപ്പറേഷൻ നാദർ: പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ 3 ഭീകരരെ വധിച്ച് സൈന്യം

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തി: ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം

ലഹരിക്ക് ഇരയായവരെ വിമുക്തരാക്കുന്നതിനു പ്രാധാന്യം നല്‍കണം: മുഖ്യമന്ത്രി

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

Kerala Weather: കുടയെടുക്കാന്‍ മറക്കല്ലേ; ഇനി 'മഴയോടു മഴ', നാലിടത്ത് യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments