Webdunia - Bharat's app for daily news and videos

Install App

പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധവും രാജിഭീഷണിയും; ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാതെ ബിജെപി വലയുന്നു

ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാതെ ബിജെപി വലയുന്നു

Webdunia
ശനി, 28 ജനുവരി 2017 (08:44 IST)
പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയും പ്രതിഷേധവും കാരണം ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍  കഴിയാതെ ബി ജെ പി. സീറ്റുതര്‍ക്കവും തമ്മിലടിയും രാജിഭീഷണിയും ശക്തമാകുന്നതിനിടെ മറ്റു പാര്‍ട്ടികളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തനാണ് ബി ജെ പിയുടെ ശ്രമം.
 
ഉത്തര്‍പ്രദേശിലെ 403 അംഗ നിയമസഭയിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, ഇതില്‍ 150 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയിലേക്ക് മറ്റു സമുദായത്തില്‍ നിന്നുള്ളവരെ കൂടി ആകര്‍ഷിക്കുന്നതിനായി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് ബി ജെ പി ശ്രമിക്കുന്നത്.
 
മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെ കൊണ്ടുവന്ന് മത്സരിപ്പിക്കാനാണ് ഇപ്പോള്‍ ബി ജെ പിയുടെ ശ്രമം. സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ രാജിഭീഷണിക് നിലനില്‍ക്കേയാണിത്. ഉയര്‍ന്ന ജാതിയില്‍ നിന്ന് ലഭിച്ചിരുന്ന വോട്ട് ആയിരുന്നു ബി ജെ പിയുടെ അടിത്തറ. എന്നാല്‍, കഴിഞ്ഞ 14 വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിനു പുറത്താണ് ബി ജെ പിയുടെ സ്ഥാനം.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments