സ​ൽ​മാ​ൻ ഖാ​ന് ജാ​മ്യം, ഇന്ന് ജയില്‍ മോചിതനാകും; അപ്പീല്‍ നല്‍കുമെന്ന് ബിഷ്ണോയ് സമുദായം

സ​ൽ​മാ​ൻ ഖാ​ന് ജാ​മ്യം, ഇന്ന് ജയില്‍ മോചിതനാകും; അപ്പീല്‍ നല്‍കുമെന്ന് ബിഷ്ണോയ് സമുദായം

Webdunia
ശനി, 7 ഏപ്രില്‍ 2018 (15:49 IST)
കൃ​ഷ്ണ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി കൊ​ന്ന കേ​സി​ൽ അഞ്ച് വർഷത്തെ തടവ് ലഭിച്ച ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന് ജാ​മ്യം. ജോ​ധ്പൂ​ര്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

50,000 രൂ​പ​യു​ടെ ബോ​ണ്ടി​ലാ​ണ്ട് ജാ​മ്യം. ഇത് കൂടാതെ 25,​000 രൂപയുടെ രണ്ട് ആൾജാമ്യവും നൽകണം. അനുമതി ഇല്ലാതെ രാജ്യം വിടരുതെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.

ശിക്ഷാവിധി അവിശ്വസനീയം, തനിക്ക് ഭീഷണിയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് സല്‍മാന്‍ കോടതിയിലുന്നയിച്ചത്. ഇത് പരിഗണിച്ച ജോധ്പൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിനാല്‍ സല്‍മാന്‍ ഇന്ന് ജയില്‍ മോചിതനാകും.  വൈകിട്ട് ഏഴുമണിയോടെ താരം പുറത്തെത്തും. കോടതി ജാമ്യം അനുവദിച്ചതോടെ താരത്തിന്റെ ആരാധകര്‍ ആഹ്ലാദത്തിലാണ്.

അതേസമയം, അപ്പീല്‍ നല്‍കുമെന്ന് ബിഷ്ണോയ് സമുദായം അറിയിച്ചു. ഇന്നലെ വാദം പൂർത്തിയാക്കിയ കോടതി കേസ് വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പതിനഞ്ചാമത്തെ കേസായാണ് സൽമാന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments