Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, നൽകുന്നതും കുറ്റകരമാക്കണം: രാജ്യസഭ സമിതി

കൈക്കൂലി നല്‍കുന്നതും കുറ്റകരമാക്കണം -രാജ്യസഭാ സമിതി

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2016 (07:36 IST)
കൈക്കൂലി വാങ്ങുന്നവരോടൊപ്പം കൈക്കൂലി നൽകുന്നവർക്കും തക്ക ശിക്ഷ നൽകണമെന്ന് രാജ്യസഭാ  സെലക്ട് കമ്മിറ്റി ശിപാര്‍ശ. ഇവർക്ക് തക്ക ശിക്ഷ നല്‍കുന്ന വിധത്തില്‍ പുതിയ അഴിമതി വിരുദ്ധനിയമം വേണമെന്നാണ് രാജ്യസഭാ സെലക്ട് കമ്മിറ്റി ശിപാര്‍ശ. സ്വകാര്യ മേഖലയിലെ കൈക്കൂലി തടയാനുള്ള വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കമിറ്റിയുടെ ആവശ്യം.
 
ലൈംഗികതാല്‍പര്യം ഉള്‍പ്പെടെ അവിഹിതമായി എന്തെങ്കിലും പ്രയോജനം കൈപ്പറ്റുന്നതും കൈക്കൂലിയായി കണക്കാക്കി ശിക്ഷാര്‍ഹമായ കുറ്റമായി നിയമത്തില്‍ പരിഗണിക്കണമെന്ന നിയമ കമീഷന്റെ നിര്‍ദേശത്തിനും കമ്മിറ്റി അംഗീകാരം നല്‍കി. സ്വകാര്യ സ്ഥാപനങ്ങളിലെ കൈക്കൂലി കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യണം.
 
1988ലെ അഴിമതി വിരുദ്ധ നിയമം ഭേദഗതിചെയ്യാനുള്ള ബില്‍ 2013ലാണ് സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അനുസരിച്ചാണ് എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സെലക്ട് കമ്മിറ്റിക്ക് വിട്ടത്. രണ്ടു വര്‍ഷത്തിലേറെ നീണ്ട പഠനത്തിനു ശേഷം ഈയിടെയാണ് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട്  സഭയില്‍വെച്ചത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിജിറ്റൽ സർവേ: ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ലഭ്യമാക്കാൻ കേരളം, രാജ്യത്തിന് മാതൃകയെന്ന് മന്ത്രി കെ രാജൻ

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

കേരള കോൺഗ്രസ് യുഡിഎഫിലേക്കോ?, രാഹുൽ ഗാന്ധിയുമായി ജോസ് കെ മാണി ചർച്ച നടത്തിയതായി സൂചന

കള്ള് ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും, ഒപ്പം ബോട്ട് യാത്ര വിനോദസഞ്ചാരികൾക്കായി കുട്ടനാട് സഫാരി പരിഗണനയിലെന്ന് മന്ത്രി ഗണേഷ് കുമാർ

ഹിന്ദു പിന്തുടർച്ച നിയമം: പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം, നിർണായക വിധിയുമായി ഹൈക്കോടതി

അടുത്ത ലേഖനം
Show comments