Webdunia - Bharat's app for daily news and videos

Install App

അരിയും പച്ചക്കറിയുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറിച്ചു വില്‍ക്കുന്നു; വെളിപ്പെടുത്തലുമായി സമീപവാസികള്‍ - ജവാന്റെ വാക്കുകള്‍ സത്യം

അതിര്‍ത്തിയിലെ ജവന്‍ പറഞ്ഞതെല്ലാം സത്യം; വെളിപ്പെടുത്തലുമായി സമീപവാസികള്‍

Webdunia
ബുധന്‍, 11 ജനുവരി 2017 (15:29 IST)
അതിര്‍ത്തിയില്‍ എങ്ങനെയാണ് കഴിഞ്ഞു കൂടുന്നതെന്ന് ഇന്ത്യന്‍ ജവാന്‍ വ്യക്തമാക്കിയത് അന്താരാഷ്‌ട്ര തലത്തില്‍ രാജ്യത്തിന് നാണക്കേടായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ജവാന്‍മാരുടെ റേഷന്‍ ബിഎസ്എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറഞ്ഞ വിലയ്‌ക്ക് വ്യാപാരികള്‍ വ്യക്തമാക്കി.  

ശ്രീനഗര്‍ അര്‍ദ്ധസൈനിക ക്യാമ്പിന് സമീപമുള്ള വ്യാപാരികളും സമീപവാസികളുമാണ് ജവാന്മാരുടെ റേഷന്‍ ഞങ്ങള്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് ലഭിക്കാറുണ്ടെന്ന് വ്യക്തമാക്കിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഭക്ഷ്യവസ്‌തുക്കളും ഇന്ധനവും മറിച്ചു നല്‍കുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.

റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പരിപ്പും പച്ചക്കറിയുമുള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കാറില്ലെന്നും അവ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുറത്ത് വില്‍ക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു സൈനികന്‍ പറഞ്ഞു.

മാര്‍ക്കറ്റ് വിലയുടെ പകുതി വിലക്ക് പെട്രോള്‍ അടക്കമുള്ള സാധന സാമഗ്രികള്‍ ഞങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്ന് ഹംഹാമയിലെ ഒരു സിവില്‍ കോണ്‍ട്രാക്ടര്‍ പറഞ്ഞു. അരി, സുഗന്ധദ്രവ്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയും മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മറിച്ച് വില്‍ക്കാറുണ്ടെന്ന് വ്യാപാരികളും പറഞ്ഞു.

ബിഎസ്എഫ് ജവാനായ ടിബി യാദവ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട വിവരങ്ങളിലൂടെയാണ് അതിര്‍ത്തിയിലെ പട്ടാളക്കാരുടെ അവസ്ഥ പുറത്തുവന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനം; എല്ലാതീര്‍ത്ഥാടകര്‍ക്കും അഞ്ചുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ്

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

ജോലി അന്വേഷിക്കുന്നവരാണോ? യുഎഇയിലേക്ക് 200 സെക്യൂരിറ്റിമാരെ ആവശ്യമുണ്ട്

താന്‍ പ്രസിഡന്റാകും മുന്‍പ് തന്നെ യുദ്ധം നിര്‍ത്തണമെന്ന് ഇസ്രായേലിനോട് ഡൊണാള്‍ഡ് ട്രംപ്

തെക്കന്‍ തമിഴ് നാടിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments