Webdunia - Bharat's app for daily news and videos

Install App

വാടക നൽകാതെ താമസം; സി ബി ഐ ഉദ്യോഗസ്ഥർക്കെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

വാടക നൽകാതെ എട്ടര വർഷം എറണാകുളം പൊതുമരാമത്തു റെസ്റ്റ് ഹൗസിലെ മുറികൾ ഉപയോഗിച്ച സിബിഐ ഉദ്യോഗസ്ഥർക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടു.

Webdunia
ചൊവ്വ, 19 ജൂലൈ 2016 (17:20 IST)
വാടക നൽകാതെ എട്ടര വർഷം എറണാകുളം പൊതുമരാമത്തു റെസ്റ്റ് ഹൗസിലെ മുറികൾ ഉപയോഗിച്ച സിബിഐ ഉദ്യോഗസ്ഥർക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടു. ജോമോൻ പുത്തൻപുരയ്ക്കല്‍ നല്‍കിയ ഹർജിയിലാണ് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്.   
 
വിവിധ കേസന്വേഷണങ്ങളുടെ കാലത്തു റെസ്റ്റ് ഹൗസിലെ 19, 20 മുറികളിൽ 1999 ഫെബ്രുവരി 16 മുതൽ 2007 ഒക്ടോബർ 18 വരെയുള്ള 3,165 ദിവസം സിബിഐ ഉദ്യോഗസ്ഥർ വാടക നൽകാതെ താമസിച്ചതായാണ് കേസ്. തുടര്‍ന്ന് വാടക ഇനത്തിൽ 9.49 ലക്ഷം രൂപ സി ബി ഐയില്‍ നിന്നും ഈടാക്കാൻ പൊതുമരാമത്ത് മന്ത്രി ഉത്തരവിട്ടിരുന്നു. 
 
രാജ്യത്തെ മുൻനിര അന്വേഷണ ഏജൻസിയായ സി ബി ഐക്കെതിരെ ഇത്തരം കേസുകളുണ്ടാവുന്നത് അത്യഅപൂർവമാണെന്ന് അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി പി.മാധവന്‍ പ്രതികരിച്ചു. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരായ ഇവരില്‍ നിന്നും വാടക ഈടാക്കാതെ വീഴ്ച വരുത്തിയ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എതിരെയാണു വിജിലൻസിന് അന്വേഷണം നടത്താൻ സാധിക്കുക.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

അടുത്ത ലേഖനം
Show comments