Webdunia - Bharat's app for daily news and videos

Install App

പഴയ നൂറിന്റെ കളിയില്ല; ഹെൽമെറ്റില്ലെങ്കിൽ 1000, മദ്യപിച്ചാൽ 10,000, പിഴ ഇനി കഠിനം !

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (19:14 IST)
ട്രാഫിക് നിയമലംഘനം നടത്തുന്നവർക്കെതിരെയുള്ള നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ മോട്ടോർ വാഹനനിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ തുക ഇരട്ടിയിലധികമാക്കി വർധിപ്പിക്കുകയും കൂടുതൽ ഭേതഗതികൾ ഉൾപ്പെടുത്തി നിയമത്തെ വിപുലപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്. ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
 
ഹെല്‍‌മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ ഇനി 1000 രൂപയും മദ്യപിച്ച് വാഹനം ഓടിക്കുന്നവർ 10000 രൂപയും പിഴയടക്കേണ്ടി വരും. ആംബുലൻസ് ഉൾപ്പടെയുള്ള അടിയന്തര സർവീസുകൾ തടസപ്പെടുത്തിയാൽ 10000 രൂപ പിഴയടക്കേണ്ടിവരും. അതേസമയം അപകടങ്ങളെ തുടർന്നുള്ള തേർഡ് പാർട്ടി ഇൻഷൂറൻസ് ക്ലെയിമുകളും നടപടി ക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്.
 
പുതുതായി 28 വിഭാഗങ്ങളാണ് നിയമത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുള്ള മാനദണ്ഡങ്ങളും പരിഷ്കരിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കാനും കുറ്റം ചെയ്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം വിചാരണ ചെയ്യാനും നിയമത്തിൽ നിർദേശമുണ്ട്. അടുത്ത സഭാ സമ്മേളനത്തിൽ ബിൽ പാസാക്കുന്നതോടെ നിയമം നിലവിൽ വരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments