Webdunia - Bharat's app for daily news and videos

Install App

'ഞങ്ങള്‍ എന്‍ഡിഎ സഖ്യത്തിലാണേ': ഇന്ത്യാ മുന്നണിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 5 ജൂണ്‍ 2024 (15:43 IST)
chandrababu
ഇന്ത്യാ മുന്നണിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. കൂടാതെ തങ്ങള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിലാണ് ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു വൈകുന്നേരം നാലുമണിക്ക് ചേരുന്ന എന്‍ഡിഎ യോഗത്തില്‍ ചന്ദ്രബാബു നായിഡു പങ്കെടുക്കുന്നുണ്ട്. ആന്ധ്രയിലെ വിജയവാഡയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
 
നിങ്ങള്‍ക്ക് എപ്പോഴും വേണ്ടത് വാര്‍ത്തകളാണ്. ഞാന്‍ ഈ രാജ്യത്തെ നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ എക്‌സ്പീരിയസുള്ള ആളാണ്, ഞങ്ങള്‍ എന്‍ഡിഎ സഖ്യത്തിലാണ്. എന്‍ഡിഎ യോഗത്തില്‍ ഞാന്‍ പങ്കെടുക്കാന്‍ പോകുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി. ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപിനത്തിന് പിന്നാലെയാണ് മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് നല്‍കിയത്. രാജി രാഷ്ട്രപതി സ്വീകരിച്ചു. ഇന്ന് രാവിലെ നടന്ന കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് രാജിക്കത്ത് നല്‍കാന്‍ മോദി രാഷ്ട്രപതി ഭവനിലെത്തിയത്. രാഷ്ട്രപതി കാവല്‍ മന്ത്രിസഭ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കുവൈറ്റ് തീപ്പിടുത്തം: നാല് കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറി

മഴയ്ക്കു പിന്നാലെ ഭൂമിയില്‍ വിള്ളല്‍; കാസര്‍ഗോഡ് ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിസെപ് പദ്ധതി നിര്‍ത്തലാക്കിയേക്കും

തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് നല്‍കി

കുവൈറ്റ് തീപിടുത്തം: ശ്രീജേഷിന്റെ സഹോദരിക്ക് ധനസഹായം കൈമാറി

അടുത്ത ലേഖനം
Show comments