Webdunia - Bharat's app for daily news and videos

Install App

തമിഴ് രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ബിജെപി ! പനീർസെൽവം ബിജെപിയിലേക്ക് ?

തമിഴ് രാഷ്ട്രീയം; പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയുടെ രഹസ്യ നീക്കം

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (10:25 IST)
തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും വഴിത്തിരിവ്. ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന വി കെ ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരനെയും പാർട്ടിയിൽ നിന്ന് പളനിസാമി പക്ഷം പുറത്താക്കി. ഇതോടെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം പക്ഷവും ഒന്നിക്കുന്നമെന്ന  റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. പക്ഷേ സംഭവം ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. 
 
തെരഞ്ഞെടുപ്പില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കവേ തമിഴ് രാഷ്ട്രീയത്തില്‍ ബിജെപി പുതിയ തന്ത്രങ്ങള്‍ മെനയുന്നുണ്ട്. ഒപിഎസ് എടപ്പാടി പളനിസ്വാമി വിഭാഗം ഒ പനീര്‍ശെല്‍വത്തോടും സംഘത്തോടും പാര്‍ട്ടിയിലേക്കു തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ബിജെപി നുഴഞ്ഞുകയറി മുതലെടുപ്പ് നടത്താനൊരുങ്ങുന്നത്. പനീര്‍ശെല്‍വത്തെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് കൊണ്ട് വരണമെന്ന രഹസ്യ നീക്കത്തിലാണ് ബിജെപി. 
 
പളനിസ്വാമിക്ക് പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും മികച്ച പിന്തുണയാണ് ഉള്ളത്. അതുകൊണ്ടാണ് ബിജെപിയെ ഇങ്ങനെ ഒരു നീക്കത്തിന് നയിക്കാന്‍ കാരണം. ഒപിഎസിനെ തങ്ങളുടെ ക്യാംപിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് അണ്ണാ ഡിഎംകെ എന്ന പാര്‍ട്ടിയെ ശോഷിപ്പിക്കും. ഇതോടെ തമിഴ് രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ബിജെപി കരുതുന്നു. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ഏറെ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്, എന്നാല്‍ തമിഴ്‌നാട്ടില്‍ മുന്നേറാന്‍ ഇതുവരെ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. 

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments