Webdunia - Bharat's app for daily news and videos

Install App

Charles III And Modi: ചാള്‍സ് മൂന്നാമന്‍ രാജാവ് എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് മോദി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 ഫെബ്രുവരി 2024 (13:00 IST)
Charles III And Modi
ചാള്‍സ് മൂന്നാമന്‍ രാജാവ് എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് പ്രധാനമന്ത്രി മോദി ആശംസിച്ചു. മോദി തന്റെ എക്സ് അക്കൗണ്ടിലാണ് ആശ്വാസ വാക്കുകള്‍ പോസ്റ്റ് ചെയ്തത്. 'ഞാന്‍ ഭാരതത്തിലെ ജനങ്ങളോടൊപ്പം ചേര്‍ന്ന് കൊണ്ട് മഹാനായ ചാള്‍സ് മൂന്നാമന്‍ രാജാവിന് വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും നല്ല ആരോഗ്യം നേരുന്നതിനും ആശംസിക്കുന്നു '  മോദി എക്‌സില്‍ കുറിച്ചു.
 
രാജാവിന് രോഗം ബാധിച്ചത് ബക്കിംഗ്ഹാം കൊട്ടാരമാണ് അറിയിച്ചത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസത്തിന് അടുത്തിടെ നടത്തിയ ചികിത്സയ്ക്കിടെയാണ് കാന്‍സര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രോസ്റ്റേറ്റ് കാന്‍സറാണ് രാജാവിന് ബാധിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പൂര്‍ണമായ രോഗവിവരങ്ങള്‍ കൊട്ടാരം പുറത്തുവിട്ടിട്ടില്ല. പതിവ് ചികിത്സക്കിടെയാണ് കാന്‍സര്‍ ബാധിച്ചത് മനസിലായത്. ചികിത്സ തുടങ്ങിയിട്ടുണ്ട്. ചികിത്സ പൂര്‍ത്തിയാക്കി വേഗം സുഖം പ്രാപിക്കുമെന്നാണ് കരുതുന്നതെന്ന് കൊട്ടാരം അറിയിച്ചു. 75 കാരനായ ചാള്‍സ് രാജാവ് തിങ്കളാഴ്ച രാവിലെ നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേക്ക് മടങ്ങി. അദ്ദേഹം ഒരു ഔട്ട്‌പേഷ്യന്റ് ആയി ചികിത്സ ആരംഭിച്ചതായി കൊട്ടാരം പറയുന്നു. അതേസമയം രാജാവ് തന്റെ പൊതു പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്. അര്‍ബുദത്തിന്റെ ഘട്ടത്തെക്കുറിച്ചോ രോഗനിര്‍ണയത്തെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

അടുത്ത ലേഖനം
Show comments