Webdunia - Bharat's app for daily news and videos

Install App

കളിക്കുന്നതിനിടെ കുഴിയില്‍ വീണ മകളെ മാതാപിതാക്കള്‍ ജീവനോടെ മൂടി

കളിക്കുന്നതിനിടെ മകള്‍ സെപ്റ്റിക് ടാങ്കില്‍ വീണത് അറിയാതെ മാതാപിതാക്കള്‍ കുഴി മൂടിയതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു

Webdunia
തിങ്കള്‍, 2 മെയ് 2016 (11:30 IST)
കളിക്കുന്നതിനിടെ മകള്‍ സെപ്റ്റിക് ടാങ്കില്‍ വീണത് അറിയാതെ മാതാപിതാക്കള്‍ കുഴി മൂടിയതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. ചെന്നൈയിലെ മധുരവോയലിനടുത്ത് കന്നി അമ്മന്‍നഗറിലായിരുന്നു സംഭവം നടന്നത്. സെല്‍വകുമാറിന്റെ ആനന്ദിയുടേയും മകളായ രോഹിത(7)യാണ് സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചത്.
 
കുട്ടികള്‍ വീഴാതിരിക്കുന്നതിനായി രണ്ട് ദിവസം മുന്‍പാണ് ഇരുമ്പ് കൊണ്ടുള്ള മൂടിവെച്ച് സെപ്റ്റിക് ടാങ്ക് അടച്ചത്. ഇതില്‍ മണലിട്ട് നിറച്ച് കുഴി മൂടുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അപകടം സംഭവിച്ചത്. മുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി കാല് തെറ്റി വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സെപ്റ്റിക് ടാങ്കില്‍ കുട്ടി വീണത് അറിയാതെ മാതാപിതാക്കള്‍ കുഴിയില്‍ മണല്‍ നിറച്ച് മൂടുകയായിരുന്നു. കുറേനേരമായിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന്  മാതാപിതാക്കള്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഈ സമയത്താണ് സെപ്റ്റിക് ടാങ്കിന് സമീപം കുട്ടി കളിച്ചിരുന്ന കളിപ്പാട്ടം അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കുഴിയിലെ മണല്‍ മാറ്റുകയും കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു.
 
ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പുറത്തെടുത്ത കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

P Jayachandran: ജയചന്ദ്രന്റെ സംസ്‌കാരം നാളെ വൈകിട്ട്; ഇന്ന് തൃശൂരില്‍ പൊതുദര്‍ശനം

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

അടുത്ത ലേഖനം
Show comments