Webdunia - Bharat's app for daily news and videos

Install App

ചെന്നൈയ്ക്ക് ആശ്വസിക്കാം; ദുരിതം വിതയ്ക്കാതെ 'നാഡ' വീശിപ്പോയി, ചെന്നൈയിലും പുതുച്ചേരിയിലും കനത്തമഴയ്ക്ക് സാധ്യത

പ്രളയ വാർഷികത്തിൽ ചെന്നൈയ്ക്ക് ആശ്വസിക്കാം; 'നാഡ' ഉപദ്രവകാരിയല്ല!

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2016 (12:15 IST)
കടുത്ത ഭീതിയുയർത്തിയ ‘നാഡ’ ചുഴലിക്കാറ്റ് നാശം വിതയ്ക്കാതെ കടന്നുപോയി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'നാഡ' ഇന്ന് പുലർച്ചെ തമിഴ്നാട് തീരത്തേക്ക് എത്തിയപ്പോഴേക്കും ദുർബലമായിരുന്നു. അതിനാൽ നാശനഷ്ടങ്ങൾ ഒന്നുമുണ്ടാക്കാതെയാണ് 'നാഡ' കടന്നുപോയത്. കനത്ത ജാഗ്രതയായിരുന്നു ചെന്നൈയിലും മറ്റ് തീരങ്ങളിലും ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ചെന്നൈ നഗരത്തെ വിഴുങ്ങിയ കനത്തമഴയും വെള്ളപ്പൊക്കവും ഉണ്ടായത്.
 
വെള്ളപ്പൊക്കത്തിന്റെ വാർഷിക ദിവസം വീണ്ടും അതേ അസ്ഥ ഉണ്ടാകുമോ എന്ന് ജനങ്ങൾ ഭയന്നിരുന്നു. എന്നാൽ, നാഡ ദുർബലമായതോടെ ആശ്വാസത്തിലാണ് ജനങ്ങൾ. ഇബ്ന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു 'നാഡ' കടൽതീരത്ത് എത്തിയത്. കാറ്റിനു ശക്തി കുറവാണെങ്കിലും പ്രദേശത്ത് രാവിലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ചെന്നൈ, കടലൂർ, പുതുച്ചേരി എന്നിവടങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
 
ഇന്നലെ മുതൽ മീൻപിടിത്തക്കാരും കടലിൽപ്പോകുന്നത് ഒഴിവാക്കണമെന്നും അഭ്യർഥനയുണ്ടായിരുന്നു. തീരദേശ വാസികളെ മാറ്റി പാർപ്പിക്കാനായി ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനായിരുന്നു ചെന്നൈ നഗരത്തെ പ്രളയം വിഴുങ്ങിയത്. ഒരാഴ്ചയോളം നഗരം വെള്ളത്തിനടിയിലായിരുന്നു. 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത ആളുടെ കൈയിലും കുരുക്ക് വീഴാന്‍ സമയമായി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു സാധ്യത

എഴുത്തുകാര്‍ വില്പനക്കാരാകേണ്ട എന്ന് പറയാന്‍ തയ്യാറാകണം; ഓരോ വര്‍ഷവും 3500ലധികം പുസ്തകങ്ങള്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നെന്ന് അശോകന്‍ ചരുവില്‍

റഷ്യന്‍ കൂലി പട്ടാളത്തിലകപ്പെട്ട തൃശ്ശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു

പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി നിയമിച്ചു

പീച്ചി ഡാം റിസര്‍വോയര്‍ അപകടം: ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

അടുത്ത ലേഖനം
Show comments