Webdunia - Bharat's app for daily news and videos

Install App

കെജ്‌രിവാളിന് നേര്‍ക്ക് മുളകുപൊടി ആക്രമണം; സംഭവം ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ - പിന്നില്‍ ബിജെപിയെന്ന് ആം ആദ്മി

കെജ്‌രിവാളിന് നേര്‍ക്ക് മുളകുപൊടി ആക്രമണം; സംഭവം ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ - പിന്നില്‍ ബിജെപിയെന്ന് ആം ആദ്മി

Webdunia
ചൊവ്വ, 20 നവം‌ബര്‍ 2018 (17:27 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടി ആക്രമണം. ഡല്‍ഹി സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിലാണ് സംഭവം. സംഭവത്തില്‍ അനില്‍ കുമാര്‍ ഹിന്ദുസ്ഥാനി എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

ഉച്ചഭക്ഷണം കഴിക്കാനായി കെജ്‌രിവാള്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സന്ദര്‍ശകര്‍ക്ക് അനുവദിച്ച സ്ഥലത്ത് നിന്ന അനില്‍ കുമാര്‍ കൈയില്‍ കരുതിയിരുന്ന മുളകുപൊടി മുഖ്യമന്ത്രിക്ക് നേര്‍ക്ക്  വലിച്ചെറിയുകയായിരുന്നു. സിഗരറ്റ് പാക്കറ്റിനുള്ളില്‍ മുളകുപൊടി നിറച്ചാണ് ഇയാള്‍ എത്തിയത്.

ആക്രമണത്തില്‍ കെജ്‌രിവാളിന്റെ കണ്ണട തകര്‍ന്നു. മുളകുപൊടി എറിഞ്ഞ അനില്‍ ഡല്‍ഹി സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആം ആദ്മി എംഎൽഎ സൗരഭ് ഭരദ്വാജ് ആരോപിച്ചു. ആർക്കും സെക്രട്ടേറിയറ്റിൽ കയറിവന്ന് മുഖ്യമന്ത്രിയെ ആക്രമിക്കാവുന്ന നില സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പും കെജ്‌രിവാളിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഷിയെറിഞ്ഞും, ചെരുപ്പ് എറിഞ്ഞും മുഖത്തടിച്ചും അദ്ദേഹത്തെ ആക്രമിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments