Webdunia - Bharat's app for daily news and videos

Install App

ഗാൽവാനിലെ പ്രധാന പോസ്റ്റിൽ ചൈന കൂടുതൽ ടെന്റുകൾ നിർമിക്കുന്നു, ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

Webdunia
വ്യാഴം, 25 ജൂണ്‍ 2020 (08:39 IST)
കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ അതീവ ജാഗ്രത തുടരുന്നു.തർക്കമേഖലകളിൽ നിന്ന് പിൻമാറാൻ ഈ മാസം ആറിന് എടുത്ത തീരുമാനം നടപ്പാക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയെങ്കിലും സംഘർഷമേഖലയിൽ നിന്ന് ഇരു രാജ്യങ്ങളും പിൻമാറി തുടങ്ങിയതായി കരസേന സ്ഥിരീകരണം നൽകിയിട്ടില്ല.
 
സൈനിക തലത്തിൽ നടന്ന ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഇന്ത്യ-ചൈന നയത‌ന്ത്ര തലത്തിൽ നടന്ന ചർച്ചയിൽ ധാരണയായത്. 
അതേസമയം ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ അതിർത്തിക്കടുത്ത് പറന്നതായി വാർത്താ ഏജൻസിയായ എഫ്‌പി ഇന്നലെ റിപ്പോർട്ട് ചെയ്തു. 15,000 സൈനികരെ കൂടി ഇന്ത്യ ഈ മേഖലയിലേക്ക് നീക്കിയെന്നാണ് സൂചന.ഗാൽവാനിലെ പ്രധാന പോസ്റ്റിൽ ചൈന കൂടുതൽ ടെന്‍റുകള്‍ നിർമ്മിച്ചെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നു.
 
ഗൽവാനിലെ സംഭവങ്ങളിൽ ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചതായാണ് വിവരം. നിയന്ത്രണരേഖ കടക്കില്ലെന്ന് ഉറപ്പാക്കണമെന്നും ചൈനയോട് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടു.എന്നാൽ നയതന്ത്ര തലത്തിൽ ഇരുരാജ്യങ്ങളും ചർച്ച തുടരുമ്പോൾ തന്നെ ഗാൽവാൻ താഴ്‌വരയിൽ ചൈനക്ക് പരമാധികാരമുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്ഥാനവനയിലൂടെ അവകാശപ്പെട്ടു. അതിർത്തിയിൽ സമാധാനം നിലനിർത്താനുള്ള ബാധ്യത ഇന്ത്യക്കാണെന്നും ചൈന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

അടുത്ത ലേഖനം
Show comments