Webdunia - Bharat's app for daily news and videos

Install App

കല്‍ക്കരി അഴിമതി: മന്‍‌മോഹന്‍ സിംഗിനെ ചോദ്യം ചെയ്യില്ല

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2014 (11:30 IST)
കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സിബിഐ ചോദ്യം ചെയ്തേക്കില്ല. ഹിന്‍ഡാല്‍കോ മേധാവി കുമാരമംഗലം ബിര്‍ളയ്ക്കും മുന്‍ കല്‍ക്കരി സെക്രട്ടറി  പിസി പരേഖിനും എതിരയുള്ള അന്വേഷണം അവസാനിപ്പിക്കാനും ധാരണയായി. അന്വേഷണം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്  സിബിഐ ഡയറക്ടര്‍ അന്തിമ തീരുമാനമെടുക്കും. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കാനാണ് സിബിഐയുടെ നീക്കം. 
 
2005ല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് ഒഡീഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരേ അഴിമതി ആരോപണം ഉയര്‍ന്നത്.
 
കഴിഞ്ഞ ഒക്ടോബറില്‍ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പരാഖ്, ഹിന്‍ഡാല്‍കോ ഉടമ കുമാരമംഗലം ബിര്‍ള എന്നിവര്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായരില്‍ നിന്ന് സിബിഐ അന്വേഷണസംഘം മൊഴിയും രേഖപ്പെടുത്തി. ടി കെ എ നായരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ക്ക് അപ്പുറത്ത് ഇടപാടിനെ കുറിച്ച് കൂടുതലായൊന്നും അറിയേണ്ടതില്ലെന്ന നിലപാടിലാണ് സിബിഐ.
 
അതു കൊണ്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യേണ്ടെന്നാണ് സിബിഐ തീരുമാനം.കേസില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് നേരത്തെ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments